ഉച്ചയ്ക്ക് ചോറിനൊപ്പം കഴിക്കാൻ ഈ വെണ്ടയ്ക്ക മുളകിട്ടത് ഉണ്ടെങ്കിൽ പിന്നെ ഊണ് കുശാലായി. വളരെ എളുപ്പത്തിൽ രുചികരമായി ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- വെണ്ടയ്ക്ക കഷ്ണങ്ങളാക്കിയത് – 10 എണ്ണം
- മുളകുപൊടി – 2-3 ടീസ്പൂണ്‍
- കായപ്പൊടി – 1 ടീസ്പൂണ്‍
- വെള്ളം – 1/4 – 1/2 കപ്പ്
- കടുക് – 1 സ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ ആവശ്യത്തിന് എണ്ണയൊഴിച്ച് ചൂടാക്കിയ ശേഷം 1 സ്പൂണ്‍ കടുക് ഇടുക. കടുക് താളിച്ച ശേഷം ഇതിലേക്ക് അരിഞ്ഞ് വെച്ച വെണ്ടയ്ക്ക ചേര്‍ത്ത് നന്നായി വഴറ്റണം. വെന്ത് പാകമാകുമ്പോള്‍ ആവശ്യത്തിന് കായപ്പെടിയും മുളകുപ്പൊടിയും ഉപ്പും ചേര്‍ക്കുക. നന്നായി വഴന്ന് വരുമ്പോള്‍ അതിലേക്ക് ആവശ്യത്തിന് വെള്ളമൊഴിച്ച് ചെറുതീയില്‍ നന്നായി വേവിക്കുക. കറി വെന്ത് പാകമാകുമ്പോള്‍ അടുപ്പില്‍ നിന്ന് വാങ്ങി
വെയ്ക്കാം.