മണ്ഡലകാലം നന്നായി പൂർത്തിയാക്കാൻ കഴിഞ്ഞത് എല്ലാവരുടെയും പിന്തുണ ലഭിച്ചതിനാലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത്. 32,49,756 പേർ ദർശനം നടത്തി. കഴിഞ്ഞ വർഷം 28, 42, 447 പേർ ആയിരുന്നു ദർശനം നടത്തിയത്. 4,07, 369 പേർ അധികമായി ഇത്തവണ ദർശനം നടത്തി. 82 കോടി രൂപയുടെ വരുമാന വർധനവ് ഉണ്ടായി. മണ്ഡലകാലം 297,06,67679 കോടി വരുമാനം ഉണ്ടായി. കഴിഞ്ഞ വർഷം 2148287898 ആയിരുന്നു വരുമാനം. അരവണ വിൽപ്പനയിൽ 22 കോടി രൂപയുടെ വർധനവ് ഉണ്ടായി. കാണിക്കയിൽ 13 കോടി രൂപയുടെ വർധനവ് ഉണ്ടായത്.
കാലാനുസൃതമായ മാറ്റം എല്ലാ മേഖലയിലും ലഭിക്കണം. ക്ഷേത്രത്തിലെ വസ്ത്ര ധാരണം സംബന്ധിച്ച് ആരോഗ്യകരമായ ചർച്ച നടക്കട്ടെ. എല്ലാവരുമായി ചർച്ച നടത്തണമെന്നും പി എസ് പ്രശാന്ത് അറിയിച്ചു.പല ക്ഷേത്രങ്ങളിൽ പല ആചാരണങ്ങളാണ്. അവയനുസരിച്ചാണ് അവർ മുന്നോട്ടുപോകുന്നത്. ഇക്കാര്യത്തിൽ എല്ലാ ദേവസ്വങ്ങളുമായി ചേർന്ന് ഒരു അഭിപ്രായ സ്വരൂപീകരണം തേടാമെന്നും തങ്ങളോട് ചോദിച്ചാൽ തീർച്ചയായും അഭിപ്രായം പറയുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
അതേസമയം ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഇന്നലെ നേരിയ കുറവ് ഉണ്ടായിരുന്നു. 73, 588 പേരാണ് ഇന്നലെ ദര്‍ശനം നടത്തിയത്. മകരവിളക്ക് പൂജകള്‍ക്കായി നട തുറന്ന ശേഷമുള്ള ആദ്യ രണ്ട് ദിനവും ഒരു ലക്ഷത്തിലധികം പേര്‍ ദര്‍ശനം നടത്തിരുന്നു. ശബരിമല സന്നിധിയില്‍ നാദോപാസനയുമായി മട്ടന്നൂരും സംഘവും കഴിഞ്ഞ ദിവസമെത്തിയിരുന്നു. മക്കള്‍ക്കൊപ്പം എത്തിയാണ് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, നാദ വിസ്മയം തീര്‍ത്തത്. അയ്യപ്പ സന്നിധിയില്‍ നാദോപാസനയര്‍പ്പിക്കാനാണ് സംഗീത നാടക അക്കാദമി ചെയര്‍മാന്‍ കൂടിയായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും സംഘവും സന്നിധാനത്തെത്തിയത്.