ആരോഗ്യഗുണങ്ങളേറെയുള്ള ഒരു മത്സ്യമാണ് മത്തി. ഇനി മത്തി വാങ്ങിക്കുമ്പോൾ ഇതുപോലെ തയ്യാറാക്കിനോക്കൂ. നല്ല കുരുമുളകിട്ട് വറുത്ത മത്തിക്ക് സ്വാദ് കൂടും.
ആവശ്യമായ ചേരുവകള്‍
- മത്തി- പത്തെണ്ണം
- കുഞ്ഞുള്ളി-പത്തെണ്ണം
- ഇഞ്ചി-അര ഇഞ്ചു കഷ്ണം
- വെളുത്തുള്ളി-അഞ്ചു അല്ലി
- കുരുമുളകുപൊടി -മൂന്ന് -നാല് ടീസ്പൂണ്‍(നിങ്ങളുടെ ടേസ്റ്റ് അനുസരിച്ച് മാറ്റം വരുത്താം)
- പച്ചമുളക്-മൂന്ന്
- മഞ്ഞള്‍പൊടി-മുക്കാല്‍ ടീസ്പൂണ്‍
- ഉപ്പ് ആവശ്യത്തിന്
- വെളിച്ചെണ്ണ-ഷാലോ ഫ്രൈ ചെയാന്‍ വേണ്ടുന്നത്
തയ്യാറാക്കുന്ന വിധം
മത്തി വെട്ടി കഴുകി വൃത്തിയാക്കി വക്കുക. രണ്ടു മൂന്നു തവണ കുറുകെ വരഞ്ഞു വക്കുക. മസാല നല്ലപോലെ പിടിക്കുന്നതിന് ആണ് ഇതുപോലെ വരയുന്നത്. ഇനി കുഞ്ഞുള്ളിയും, വെളുത്തുള്ളിയും, പച്ചമുളകും, ഇഞ്ചിയും, കുരുമുളകുപൊടിയും, മഞ്ഞള്‍പൊടിയും, ഉപ്പും ചേര്‍ത്തരച്ച് സ്മൂത്ത് പേസ്റ്റ് ആക്കുക. ഇത് മീനില്‍ പുരട്ടി ഒരു മണിക്കൂര്‍ വക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ പതുക്കെ മീനിട്ട് രണ്ടു വശവും മൊരിയിച്ചെടുക്കുക. ചൂടോടെ ചോറിനൊപ്പം വിളമ്പുക.