നാട്ടിൽ സുലഭമായി കിട്ടുന്ന പപ്പായ വെച്ച് ഒരു കിടിലൻ ഷേക്ക് തയ്യാറാക്കിയാലോ? കിടിലൻ സ്വാദുള്ള ഈ ഷേക്ക് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകും.
ആവശ്യമായ ചേരുവകൾ
- ഒരു കപ്പ് പപ്പായ
- തണുത്ത പാല്‍ ഒന്നരകപ്പ്
- പഞ്ചസാര മുക്കാല്‍ കപ്പ്
- തേന്‍ രണ്ട് ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
പാലും പപ്പായ കഷ്ണങ്ങളും പഞ്ചസാരയും മിക്‌സിയില്‍ അടിച്ചെടുക്കണം. പഞ്ചസാര മുഴുവന്‍ അലിയുന്നതാണ് പാകം. കുടിക്കുന്നതിന് തൊട്ടുമുന്‍പേ തേന്‍ ചേര്‍ക്കേണ്ടതുള്ളൂ. തണുപ്പിച്ചും അല്ലാതെയും കുടിക്കാം.