മുഖ്യമന്ത്രിയുടെ മകൾ വീണയുടെ പണമിടപാടുമായി ബന്ധപ്പെട്ട നികുതി അടച്ചുവെന്ന വാദം തെറ്റാണെന്ന് കോൺഗ്രസ് എം.എൽ.എ മാത്യു കുഴൽനാടൻ. സിപിഎം ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ ഉപയോഗിച്ച് കള്ളവാദങ്ങൾ മുന്നോട്ടുവച്ചതായും കുഴൽനാടൻ ആരോപിച്ചു. മുഖ്യമന്ത്രി കസേരയിൽ പിണറായി വിജയൻ ഇരിക്കുന്നത് ധാർമികത ആണോ എന്നും ചോദിച്ചു.
‘1.72 കോടി രൂപയ്ക്ക് നികുതി അടച്ചുവെന്ന് തെളിയിക്കാനാകാത്തത് സിപിഎമ്മിൻ്റെ തട്ടിപ്പിനെ വെളിപ്പെടുത്തുന്നു. ജിഎസ്ടിക്ക് മുമ്പ് സേവനനികുതി രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയതോടെ ഇവർ നികുതി അടച്ചുവെന്ന വാദം നിഷേധിക്കപ്പെടുകയാണ്’ കുഴൽനാടൻ പറഞ്ഞു.
അക്കാര്യത്തില്‍ പരിശോധന ആവശ്യപ്പെട്ട് ധനമന്ത്രിക്കു താന്‍ കത്ത് നല്‍കിയിരുന്നു വെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. താന്‍ ജി.എസ്.ടി വിഷയം ഉന്നയിച്ചത് വലിയ പിഴവായി പോയെന്നും അത് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വീണയ്ക്കും മുന്‍തൂക്കം കിട്ടിയെന്നുവരെ മാധ്യമങ്ങള്‍ വിധി പ്രസ്താവിച്ചിരുന്നു .നികുതി അടച്ച രേഖ കിട്ടിയെന്നുവരെ മാധ്യമങ്ങള്‍ പറഞ്ഞു എന്നും മാത്യു കുഴൽനാടൻ പറഞ്ഞു.