ഈ പനീർ ഗീ റോസ്‌റ്റ് ഒന്ന് ട്രൈ ചെയ്തുനോക്കൂ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു കിടിലൻ റെസിപ്പിയാണിത്.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി പനീർ വറുത്തു മാറ്റി വയ്ക്കുക. ഇതേ നെയ്യിൽ സവാള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഇഞ്ചി ഇവ വഴറ്റുക. മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ജീരകംപൊടി, പെരുംജീരകംപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർക്കുക. മസാല മൂത്തു വരുമ്പോൾ നാരങ്ങാനീര്, ഉപ്പ് എന്നിവ ചേർക്കുക. തൈര് ചേർത്ത് എണ്ണ തെളിഞ്ഞു വരുന്നതുവരെ വഴറ്റുക. ശർക്കരയും പുളിവെള്ളവും ചേർത്ത് നന്നായി ഇളക്കുക. കസൂരിമേത്തി, കറിവേപ്പില, വറുത്തു വച്ച പനീർ എന്നിവ ചേർക്കുക. ഒരു വലിയ സ്പൂൺ വെള്ളമൊഴിച്ച് നന്നായി റോസ്‌റ്റ് ചെയ്തെടുക്കുക. മല്ലിയില കൊണ്ടലങ്കരിച്ചു വിളമ്പാം.