നുറുക്ക് ഗോതമ്പ് വെച്ച് സിംപിളായി ഒരു ലഡ്ഡു തയ്യാറാക്കിയാലോ? കിടിലൻ സ്വാദാണ് ഇതിന്. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി.
ആവശ്യമായ ചേരുവകൾ
- നുറുക്ക് ഗോതമ്പ് – 1 കപ്പ്
- പഞ്ചസാര -1 കപ്പ്
- വെള്ളം -3 1/2 കപ്പ്
- നെയ്യ് -1 ടീസ്പൂണ്‍
- ഫുഡ്കളര്‍ -1 നുള്ള്
- നട്‌സ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ ഗോതമ്പ് നല്ല പോലെ വറുത്തു മാറ്റി വയ്ക്കുക, ഇനി അതേ പാത്രത്തില്‍ വെള്ളവും കളറും കൂടി തിളപ്പിക്കുക. തിളച്ച് വരുമ്പോള്‍ ഗോതമ്പ് ചേര്‍ത്ത് ഇളക്കി നല്ലത് പോലെ വെന്ത് വെള്ളം വറ്റിവരുമ്പോള്‍ പഞ്ചസാരയും നെയ്യും കൂടെ ചേര്‍ത്ത് ഇളക്കി വരട്ടി ഇറക്കുക. തണുക്കുമ്പോള്‍ ഉരുട്ടി നട്‌സ് വെച്ച് അലങ്കരിക്കാം. സൂപ്പര്‍ ലഡ്ഡു തയ്യാര്‍.