ചാതുർവർണ്യ വ്യവസ്ഥയിൽ അധിഷ്ഠിതമാണ് സനാതനധർമ്മമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സനാതന ധർമ്മം കേരളം ചർച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. അത് ഫ്യൂഡൽ വ്യവസ്ഥയുടെ ഭാഗമാണ്, അത് അശ്ലീലമാണ്, മന്നത്ത് പത്മനാഭനെ സൃഷ്ടിച്ചത് അനാചാരങ്ങൾക്കെതിരെ പോരാടിയതിന്റെ ഭാഗമായിട്ടാണ്, അത് മനസ്സിലാക്കണമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ഈ ഭരണഘടനാ വേണ്ട എന്നാണ് രാജ്യം ഭരിക്കുന്നവർ വാദിക്കുന്നത്. മനുസ്മൃതിയിലും ചാതുർവർണത്തിലും അധിഷ്ഠിതമായ ഭരണഘടനാ ആണ് ഇവർക്ക് ആവശ്യം, സനാതന ധർമം പദം ഉപയോഗിക്കുന്നത് കൃത്യമായ അർഥം അറിയാതെയാണ്, ചാതുർവർണത്തിന്റെ പതിപ്പാണ് സനാതന ധർമം. ഇതിനെ ന്യായീകരിക്കാൻ കോൺഗ്രസ്സും സതീശനും ശ്രമിക്കുന്നു. ആചാരങ്ങൾ മാറ്റരൂത് എന്നാണ് സുകുമാരൻ നായർ പറയുന്നത് , ആചാരങ്ങൾ മാറ്റിയില്ലേങ്കിൽ മന്നത്ത് പദ്മനാഭൻ ഇല്ല, അത് മനസിലാക്കണം ,ആചാരങ്ങൾ എല്ലം എതിർത്താണ് മന്നത്ത് സാമൂഹിക പരിഷ്കാരണം നടത്തിയതെന്നും സുകുമാരൻ നായർക്ക് എം വി ഗോവിന്ദൻ മറുപടി നൽകി.