പുറത്ത് നല്ല ചൂടല്ലേ, ആ ചൂടിന് ആശ്വാസമേകാൻ ഒരു സംഭാരം തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന സംഭാരം റെസിപ്പി ഇതാ.
ആവശ്യമായ ചേരുവകൾ
- കാന്താരി മുളക് 5 എണ്ണം
- തൈര് ഒരു കപ്പ്
- കറിവേപ്പില 2 തണ്ട്
- ഇഞ്ചി ഒരു സ്പൂൺ
- ഐസ് ക്യൂബ് ആവശ്യത്തിന്
- വെള്ളം 3 ഗ്ലാസ്
- ഉപ്പ് ഒരു സ്പൂൺ
- സ്‌പെഷ്യല്‍ കാന്താരി സംഭാരം
തയ്യാറാക്കുന്ന വിധം
മിക്സിയുടെ ജാറിലേക്ക്, കറിവേപ്പില, ഇഞ്ചി പച്ചമുളക്, കാന്താരി മുളക്, തൈര്, വെള്ളം, ഉപ്പ് എന്നിവ ചേർത്ത് നന്നായി അരച്ച് അരിച്ചു എടുത്തു ഉപയോഗിക്കാം.