ഈ ചമ്മന്തിപൊടി തയ്യാറാക്കിനോക്കൂ. കിടിലൻ സ്വാദാണ്, വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഉണക്കച്ചെമ്മീൻ ചമ്മന്തിപൊടി റെസിപ്പി.
ആവശ്യമായ ചേരുവകള്‍
- ഉണക്കച്ചെമ്മീന്‍ ഒരു കപ്പ്
- തേങ്ങാപ്പീര രണ്ട് കപ്പ്
- വറ്റല്‍മുളക് 10 എണ്ണം
- ഉപ്പ് ആവശ്യത്തിന്
- ചുവന്നുള്ളി 6 എണ്ണം
- വെളുത്തുള്ളി 5 എണ്ണം
- കറിവേപ്പില രണ്ട് തണ്ട്
- പുളി ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഉണക്കചെമ്മീന്‍ വറുത്തെടുക്കണം. ശേഷം വറ്റല്‍ മുളക് വറുത്തെടുക്കണം. അവസാനം തേങ്ങയും മറ്റ് ചേരുവകളും ചേര്‍ത്ത് വറുത്തെടുക്കുക. എണ്ണ ചേര്‍ക്കേണ്ട ആവശ്യമില്ല. ബ്രൗണ്‍ നിറം ആകുന്നത് വരെ വറുക്കുക. ഇനി എല്ലാം കൂടി മിക്സ് ചെയ്ത് മിക്സിയില്‍ ഒന്ന് അടിച്ചെടുക്കുക. ഉണക്കച്ചെമ്മീന്‍ ചമ്മന്തിപൊടി തയ്യാര്‍.