ഈസിയായി ആർക്കും തയ്യാറാക്കാവുന്ന ഒരു ഫ്രൂട്ട് സാലഡ് റെസിപ്പി നോക്കിയാലോ? വളരെ പെട്ടെന്ന് രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി.
ആവശ്യമായ ചേരുവകൾ
- 1. ഏത്തപ്പഴം (അരിഞ്ഞത് ) – 2 എണ്ണം
- 2. കുരുവില്ലാത്ത കറുത്ത മുന്തിരി – 1 കപ്പ്
- 3. തണ്ണിമത്തന്‍ (ചതുരക്കഷ്ണങ്ങളാക്കിയത് ) – 1 കപ്പ്
- 4. ഓറഞ്ച് ജ്യൂസ് – അരക്കപ്പ്
- 5. കശുവണ്ടി, തൊലികളഞ്ഞ ബദാം, ഈന്തപ്പഴം (അരിഞ്ഞത്) – അര കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ പഴങ്ങള്‍ അരിഞ്ഞതെടുത്ത് അതിലേക്ക് ഓറഞ്ച് ജ്യൂസ് ഓഴിച്ച് ടോസ് ചെയ്യുക. അരിഞ്ഞു വച്ചിരിക്കുന്ന ഡ്രൈ ഫ്രൂട്ട്സ് മുകളില്‍ വിതറി വിളമ്പുക.