പെരിയ ഇരട്ടക്കൊലക്കേസിലെ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച സിബിഐ കോടതി വിധിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സിപിഐഎമ്മിന് കനത്ത തിരിച്ചടിയാണ് ലഭിച്ചതെന്ന് വി.ഡി സതീശൻ പറഞ്ഞു. പ്രതികൾക്ക് കടുത്ത ശിക്ഷ ലഭിച്ചു. പാർട്ടിക്ക് പങ്കില്ല എന്നുള്ള സ്ഥിരം പല്ലവി ആളുകൾക്ക് മനസ്സിലായെന്ന് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. സഹപ്രവർത്തകരുടെ കുടുംബവുമായി ആലോച്ചിച്ച് ബാക്കി ആലോചിക്കുമെന്ന് വിഡി സതീശൻ കൂട്ടിച്ചേർത്തു. കുടുംബത്തിന്റെ ആവിശ്യവുമായി കൂടെ നിൽക്കും. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവർക്ക് രാഷ്ട്രീയം നടത്താൻ ഇവർ അവസരം കൊടുക്കില്ല. ഇത് പാർട്ടി തീരുമാനം എടുത്ത് കൊന്നതാണ്. അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന തീവ്രവാദികളെക്കാളും ക്രൂരമാണ് ഇവിടത്തെ പാർട്ടിയെന്ന് വിഡി സതീശൻ പറഞ്ഞു.