Food

ഒരു കിടിലൻ സേമിയ റവ പായസം തയ്യാറാക്കിയാലോ?

മധുരം കഴിക്കാൻ തോന്നുന്നുണ്ടോ? എങ്കിൽ സിമ്പിളായി ഈ പായസം തയ്യാറാക്കിക്കോളു. രുചികരമായ റവ സേമിയ പായസം.

ആവശ്യമായ ചേരുവകൾ

  • റവ – അര കപ്പ്
  • സേമിയ – 150 ഗ്രാം
  • പാല്‍ – ഒരു ലിറ്റര്‍
  • വെള്ളം – ഒന്നര കപ്പ്
  • പഞ്ചസാര – 200 ഗ്രാം
  • ഏലക്ക – 2
  • കശുവണ്ടി – 6
  • കിസ് മിസ് – കുറച്ച്
  • നെയ്യ് – 2 സ്പൂണ്‍
  • മഞ്ഞള്‍പ്പൊടി – ഒരു നുള്ള് (നിറം വേണമെങ്കില്‍, ആവശ്യമുണ്ടെങ്കില്‍ മാത്രം)

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ റവയും സേമിയയും 3 മിനുട്ട് വറക്കുക. ഒരു കപ്പ് വെള്ളം ഒഴിച്ച് റവയും സേമിയയും വേവിക്കുക .3 -5 മിനിറ്റ് വരെ തിളപ്പിക്കുക. വെള്ളം വറ്റാന്‍ തുടങ്ങുമ്പോള്‍ പാല്‍ ഒഴിക്കുക. ഇളക്കി കൊണ്ടേയിരിക്കണം. ഈ സമയത്തു തന്നെ പഞ്ചസാര ചേര്‍ത്ത് ഇളക്കുക. കുറുകാന്‍ തുടങ്ങുമ്പോള്‍ തീ അണക്കുക.

ഒരു പാനില്‍ നെയ്യ് ചൂടാക്കി കശുവണ്ടിയും കിസ്മിസും വറുത്തു പായസത്തില്‍ ചേര്‍ക്കുക. ഏലക്ക പൊടിച്ചു തൂവുക. പായസത്തിനു ഒരു മഞ്ഞ നിറം കൊടുക്കാന്‍ വേണ്ടി പാല്‍ ഒഴികുമ്പോള്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി കൂടി തൂവുക. ആവശ്യമാണെങ്കില്‍ മാത്രം ഇങ്ങനെ ചെയ്താല്‍ മതി.