അമ്മ സഹോദരിയോട് കൂടുതൽ ഇഷ്ടം കാണിക്കുന്നുവെന്ന് ആരോപിച്ച് യുവതി അമ്മയെ കുത്തിക്കൊന്നു. മുംബൈയിൽ കുർള ഖുറേഷി നഗറിൽ വ്യാഴാഴ്ച്ച് രാത്രിയാണ് കൊലപാതകം നടന്നത്. 41 കാരിയായ രേഷ്മ മുസഫർ ഖാസിയാണ് 62 കാരിയായ സാബിറ ബെനോ അസ്ഗർ ഷെയ്ഖ് എന്ന സ്ത്രീയെ കൊലപ്പെടുത്തിയത്.യുവതി 61 തവണയാണ് തന്റെ അമ്മയെ കത്തികൊണ്ട് കുത്തിയത്. കഴിഞ്ഞ ദിവസം മുംബൈയിലെ രേഷ്മയുടെ വീട്ടിലെത്തിയപ്പോഴാണ് യുവതി കൊലപതാകം നടത്തിയത്. ഇവിടെ വെച്ച് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും പിന്നാലെ രേഷ്മ അടുക്കളയിൽ നിന്നും കത്തികൊണ്ടുവന്ന് സാബിറയെ തുടർച്ചയായി 61 തവണ കുത്തുകയായിരുന്നു.
കൊലപാതകം നടത്തിയ ശേഷം രേഷ്മ തന്നെയാണ് പോലീസിൽ കീഴടങ്ങിയത്. പിന്നാലെ സംഭവ സ്ഥലത്ത് എത്തിയ പൊലീസ് സാബിറയുടെ മരണം സ്ഥിരീകരിക്കുകയും രേഷ്മയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രേഷ്മയുടെ കുടുംബത്തിന്റെയും കുടുംബാംഗങ്ങളുടെയും അടക്കം മൊഴി പൊലീസ് രേഖപ്പെടുത്തുന്നുണ്ട്.