പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ ആദ്യം വരിക ചർമ്മത്തിൽ ആയിരിക്കും. പിന്നെ നരച്ച മുടികൾ പ്രത്യക്ഷപ്പെട്ട് തുടങ്ങും. അതോടുകൂടി തങ്ങൾൾക്ക് പ്രായമായി തുടങ്ങി എന്ന് ചിന്ത എല്ലാവരിലേക്കും എത്തുകയും ചെയ്യും. മുഖത്ത് ചുളിവുകള്‍ ഇല്ലെങ്കിലും, നെറ്റിയില്‍ മാത്രം ചുളിവും, വരകളും വരും. എന്നാൽ പ്രായമാകുന്നതുകൊണ്ട് മാത്രമല്ല നെറ്റിയിൽ ചുളിവുകൾ പ്രത്യക്ഷപ്പെടാറുള്ളത്. അതിന് മറ്റു പല കാരണങ്ങളുമുണ്ട്
പ്രായമാകുമ്പോള്‍ ചര്‍മ്മത്തിന്റെ കൊളാജന്‍ നഷ്ടപ്പെടുകയും, അതുമൂലം ചര്‍മ്മത്തില്‍ ചുളിവുകളും വരകളും പ്രത്യക്ഷപ്പെടുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍, ഇന്ന് 30 വയസ്സിനുള്ളില്‍ തന്നെ, പലരിലും ഈ പ്രശ്‌നം അമിതമായി കണ്ടുവരുന്നുണ്ട്. ഇതിനു പിന്നിലെ കാരണങ്ങള്‍ പലതാണ്. അമിതമായി മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരില്‍ നെറ്റിയില്‍ ചുളിവുകളും വരകളും വീഴാനുള്ള സാധ്യത അമിതമാണ്.
അതുപോലെ, ചര്‍മ്മം കൃത്യമായ രീതിയിലല്ല നിങ്ങള്‍ പരിപാലിക്കുന്നതെങ്കില്‍, നെറ്റിയില്‍ ചുളിവുകള്‍ വരാം. ഇവ കൂടാതെ, ചര്‍മ്മത്തിന് ആവശ്യമായ ജലം ശരീരത്തില്‍ നിന്നും ലഭിക്കുന്നില്ലെങ്കില്‍, കാലാവസ്ഥ വ്യതിയാനം, ജീവിതശൈലിയിലെ മാറ്റങ്ങള്‍ എന്നിവയെല്ലാം തന്നെ, ചര്‍മ്മത്തിന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നു. ഇവയെല്ലാം നെറ്റിയില്‍ ചുളിവുകള്‍ വീഴ്ത്തുന്നതിനും കാരണമാണ്. ഇവ വരാതിരിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.
നല്ലതുപോലെ വെള്ളം കുടിക്കുക. ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താനും, ചര്‍മ്മത്തെ മോയ്‌സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്താനും സഹായിക്കുന്ന പ്രധാന ഘടകമാണ് വെള്ളം. വെള്ളം ശരീരത്തില്‍ കുറയുന്നതിനനുസരിച്ച് ചര്‍മ്മത്തിന്റെ ആരോഗ്യവും നഷ്ടപ്പെടുന്നു. ഇത് ചര്‍മ്മത്തില്‍ ചുളിവുകള്‍ വരുന്നതിനും കാരണമാണ്. അതിനാല്‍, ആവശ്യത്തിന് വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
ചര്‍മ്മത്തെ സൂര്യനില്‍ നിന്നും സംരക്ഷിക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. അമിതമായി സൂര്യപ്രകാശം ചര്‍മ്മത്തില്‍ തട്ടുന്നത്, ചര്‍മ്മം വരണ്ട് പോകുന്നതിന് കാരണമാകുന്നു. ചര്‍മ്മത്തില്‍ നിന്നും ജലാശം ആഗിരണം ചെയ്യുന്നു. ചര്‍മ്മത്തില്‍ കരുവാളിപ്പുകള്‍ വീഴുന്നതിനും ഇത് കാരണമാകുന്നു. അതിനാല്‍, പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ പുരട്ടാന്‍ ഒരിക്കലും മറക്കരുത്. സണ്‍സ്‌ക്രീന്‍ പുരട്ടിയാലും കുട ഉപയോഗിക്കാനും മറക്കരുത്.
ധാരാളം ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയ ആഹാരം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ, ഒമേഗ-3 ഫാറ്റി ആസിഡും, വിറ്റമിന്‍സി, വിറ്റമിന്‍ ഇ എന്നിവയാല്‍ സമ്പുഷ്ടമായ ആഹാരങ്ങള്‍ ദിവസേന കഴിക്കാന്‍ ശ്രദ്ധിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.
അമിതമായി സ്‌ട്രെസ്സ് അനുഭവിക്കുന്നവരില്‍ ചര്‍മ്മ പ്രശ്‌നങ്ങളും അമിതമായിരിക്കും. അതിനാല്‍ സ്‌ട്രെസ്സ് കുറയ്ക്കാന്‍ പരമാവധി ശ്രദ്ധിക്കുക. സ്‌ട്രെസ്സ് കുറയ്ക്കാന്‍ സഹായിക്കുന്ന ആഹാരങ്ങള്‍ പകിവാക്കുക. നല്ലരീതിയില്‍ യോഗ, മെഡിറ്റേഷന്‍ എന്നിവ ശീലിക്കുന്നതും നല്ലതാണ്. അതുപോലെ, ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനായി ദിവസേന വ്യായാമം ചെയ്യുന്നതും നല്ലതാണ്. ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താനും, കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനും വ്യായാമം സഹായിക്കുന്നതാണ്. ഇത്, ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാനും സഹായിക്കും.
CONTENT HIGHLIGHT: forehead wrinkles causes