എൽഡിഎഫ് സർക്കാരിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് രമേശ് ചെന്നിത്തല. വളരെ ജനദ്രോഹപരമായ ഒരു സർക്കാരാണ് എൽഡിഎഫ് ഗവൺമെന്റ് എന്നും ഈ സർക്കാർ മാറണമെന്നും അതിനായി ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഒക്കെയാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. രമേശ് ചെന്നിത്തലയുടെ വാക്കുകൾ ഇങ്ങനെ..
“എല്ലാ സമുദായ സംഘടനകളും ആയും എല്ലാകാലത്തും നല്ല ബന്ധമാണ് എനിക്കുള്ളത് ഇത് പുതുതായിട്ട് തുടങ്ങിയതല്ല എല്ലാകാലത്തും എനിക്ക് നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്. കേരളം കണ്ട ഏറ്റവും വലിയ ജലവിരുദ്ധമായ ഗവൺമെന്റ് ആണ് എൽഡിഎഫ് ഗവൺമെന്റ്. ആ ഗവൺമെന്റ് മാറണം അതിനുവേണ്ടി എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെയും ഇത്രയും വലിയ ഒരു ജനദ്രോഹം നടത്തിയിട്ടുള്ള സർക്കാർ ഉണ്ടാവില്ല ഇനിയിപ്പോൾ പഞ്ചായത്ത് ഇലക്ഷൻ വരാൻ പോവുകയാണ്” എന്നും അദ്ദേഹം ഓർമിപ്പിച്ചു . രമേശ് ചെന്നിത്തല പറയുന്ന കാര്യങ്ങൾ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കാണാം