വി പി അനിലിനെ സിപിഎം മലപ്പുറം ജില്ല സെക്രട്ടറിയായി തിരഞ്ഞെടുത്തു. പാർട്ടി ഏക കണ്ഠമായാണ് അനിലിനെ തെരഞ്ഞെടുത്തത്. മത നിരപേക്ഷത ഉയർത്തി പിടിച്ചു പ്രവർത്തിക്കുമെന്ന് വിപി അനിൽ പറഞ്ഞു. മൂന്ന് ദിവസങ്ങളിലായി താനൂരിൽ നടന്ന ജില്ല സമ്മേളനത്തിൽ ആണ് വിപി അനിലിനെ പാർട്ടി ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
മുൻ സെക്രട്ടറി വിപി അനിലിന്റെ പേര് നിർദേശിച്ചു, അംഗങ്ങൾ ഏകണ്ഠമായി അംഗീകരിച്ചു. പാർട്ടി ജില്ല സെൻററിൽ ദീർഘകാലമായുള്ള പ്രവർത്തന പരിചയവും പൊതു സ്വീകാര്യനാണെന്നതുമാണ് വി പി അനിലിനു അനുകൂലമായത്. ഇ എൻ മോഹൻദാസ് ആരോഗ്യപ്രശ്നങ്ങളാൽ സെക്രട്ടറി സ്ഥാനം ഒഴിയാനുള്ള സന്നദ്ധത പാർട്ടിയെ അറിയിച്ചിരുന്നു.ഇതോടെയാണ് പാർട്ടി വിപി അനിലിലേക്ക് എത്തിയത്.