മലയാളത്തിലെ ആദ്യ വാംപയർ ആക്ഷൻ ചിത്രവുമായി ‘​ഗോളം’ ടീം; ഹാഫിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്ത് | half malayalam vampire action movie

മലയാളത്തിലെ ആദ്യത്തെ വാംപയർ ആക്ഷൻ ചിത്രമായിരിക്കും ഹാഫ്

വലിയ ഹൈപ്പോട് കൂടി പുറത്തിറങ്ങുന്ന ചിത്രങ്ങൾ പലപ്പോഴും ഫ്ലോപ്പ് ആവുന്ന കാഴ്ച നമ്മൾ കാണാറുണ്ട്. എന്നാൽ വലിയ ഹൈപ്പൊന്നുമില്ലാതെ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ചിത്രങ്ങളും ഉണ്ട്. അത്തരത്തിൽ ഒന്നായിരുന്നു കഴിഞ്ഞവർഷം മലയാളത്തിൽ പുറത്തിറങ്ങിയ നവാഗതനായ സംജാദ് സംവിധാനം ചെയ്ത ഗോളം എന്ന ചിത്രം. രഞ്ജിത്ത് സജീവ് ആയിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ എല്ലാവരും കാത്തിരിക്കുകയാണ്. അതിനിടയിലാണ് സംജാദും കൂട്ടരും ഒരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഗോളത്തിന്റെ രണ്ടാം ഭാഗമാണ് എന്ന് കരുതിയവർക്ക് തെറ്റി. ഇന്നേവരെ മലയാളത്തിൽ ആരും പരീക്ഷിക്കാത്ത ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന് ഹാഫ് എന്നാണ് പേര് നൽകിയിരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ വാംപയർ ആക്ഷൻ ചിത്രമായിരിക്കും ഹാഫ്. സംജാദിനൊപ്പം പ്രവീൺ വിശ്വനാഥും ചേർന്നാണ് തിരക്കഥ. ഗോളത്തിനു തിരക്കഥ നിർവഹിച്ചതും ഇവർ ഒരുമിച്ചാണ്. ‘ദ ക്രോണിക്കിൾസ് ഓഫ് 2 ഹാഫ് ബ്ലഡ് വാംപയേഴ്സ്’ എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ.

സിനിമയുടെ ടൈറ്റിൽ ലുക്ക് പോസ്റ്ററും വീഡിയോയും സംവിധായകൻ പുറത്തുവിട്ടിട്ടുണ്ട്. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആനും സജീവും ചേർന്നാകും നിർമാണം. സിനിമയുടെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അണിയറ പ്രവർത്തകർ പുറത്തുവിടും.

CONTENT HIGHLIGHT: half malayalam vampire action movie