പെരിയക്കേസ് വിധി അവസാന വിധിയെന്ന് കരുതുന്നില്ലെന്ന് എൽ ഡി എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. സിപിഐഎമ്മിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസെടുത്തു. എന്നാൽ കേസെടുത്ത പലരും ശിക്ഷിക്കപ്പെട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം ഗൂഢാലോചന നടത്തി നടപ്പിലാക്കിയ കൃത്യമെന്ന വാദം പൊളിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളാ പൊലീസ് നിലപാട് ശരിയാണെന്ന് തെളിഞ്ഞു. പൊലീസ് കണ്ടെത്തിയതിന് അപ്പുറം സിബിഐയ്ക്ക് ഒന്നും കണ്ടെത്താനായില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
പെരിയ കൊലപാതക കേസിൽ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവും 2 ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. മറ്റ് പ്രതികൾ 5 വർഷം വീതം തടവ് ശിക്ഷ അനുഭവിക്കണം. എറണാകുളം പ്രത്യേക സി ബി ഐ കോടതിയുടേതാണ് ഉത്തരവ്.