Features

മുള്ളാത്തയുടെ ഗുണങ്ങൾ അറിയാം | mullatha-its-qualities

പഴുത്തുകഴിയുമ്പോൾ മധുരവും പുളിയും കലർന്ന രുചി ഇതിനെ ഏറെ വ്യത്യസ്തമാക്കുന്നു

സീതപ്പഴം പോലെ സാമ്യമുള്ളതാണ് മുള്ളാത്ത. മുള്ളുകൾ ഉള്ള പുറംതൊലിയാണ് ഇതിൻറെ പ്രത്യേകത. പഴുത്തുകഴിയുമ്പോൾ മധുരവും പുളിയും കലർന്ന രുചി ഇതിനെ ഏറെ വ്യത്യസ്തമാക്കുന്നു. മുള്ളാത്ത കഴിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന ആരോഗ്യ ഗുണങ്ങൾ ഒട്ടനവധിയാണ്

പ്രമേഹ രോഗികള്‍ക്ക്
പ്രമേഹ രോഗികള്‍ക്ക് ഏറെ ഫലപ്രദമാണ് ഇത്. ചില മൃഗങ്ങളില്‍ നടത്തിയ പരീക്ഷണമാണ് ഇക്കാര്യം തെളിയിച്ചതെന്ന് അസര്‍ അലി വിശദീകിരിയ്ക്കുന്നു. ഇത് രക്തത്തിലെ ഷുഗര്‍ തോത് കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ആരോഗ്യകരമായ ഡയററിനും ചിട്ടയായ ജീവിതരീതികള്‍ക്കുമൊപ്പം ഈ ഫലം കഴിച്ചാല്‍ പ്രമേഹത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിയ്ക്കും. ഇതില്‍ പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക് എന്നിവയെല്ലാമുണ്ട്. ഇതില്‍ 20ളം ഫൈറ്റോന്യൂട്രിയന്റുകളും വൈറ്റമിന്‍ സിയുമെല്ലാം ഉള്ളതിനാല്‍ തന്നെ രോഗപ്രതിരോധം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതേറെ നല്ലതാണ്. പൊട്ടാസ്യമുള്ളതിനാല്‍ ക്ഷീണം മാറാന്‍ ഇതേറെ നല്ലതാണ്. ശരീരത്തിന് പെട്ടെന്ന് ഊര്‍ജം ലഭിയ്ക്കും. കണ്ണുകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ഇത് നല്ലതാണ്.
സന്ധിവേദന
ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുള്ള ഒന്നാണ് സോര്‍സോപ്പ് എന്ന മുള്ളാത്ത. ഇതിനാല്‍ തന്നെ വീക്കം തടയാന്‍ സഹായിക്കും ഇത് സന്ധിവേദനകളും നീരുമെല്ലാം തടയാന്‍ ഫലപ്രദമാണ്.

പലരേയും ഒരു പ്രായം കഴിഞ്ഞാല്‍ അലട്ടുന്ന മുട്ടുവേദന പോലുളള പ്രശ്‌നങ്ങള്‍ക്ക് ഇതേറെ ഫലപ്രദമാണ്. സന്ധികളിലുണ്ടാകുന്ന നീര്‍ക്കെട്ടും വീക്കവും വേദനയുമെല്ലാം തടയാന്‍ ഏറെ ഗുണകരമാണ് ഈ പ്രത്യേക ഫലം. സന്ധിവേദനകളുള്ളവര്‍ ഇത് ഇതിനാല്‍ തന്നെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം നല്‍കും.

ആന്റി ഓക്‌സിഡന്റുകള്‍
ഇതില്‍ ധാരാളം വൈററമിനുകളുണ്ട്. ശക്തിയേറിയ ആന്റി ഓക്‌സിഡന്റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതിനാല്‍ പ്രതിരോധ സിസ്റ്റം കൂടുതല്‍ കരുത്തുറ്റതാക്കുന്നു. ഇതിലന്റെ ഇലകളില്‍ ഫൈറ്റോസ്‌റ്റെറോള്‍, ടാനിന്‍, ഫ്‌ളേവനോയ്ഡുകള്‍ എന്നിവയെല്ലാം തന്നെ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. മാത്രമല്ല, ധാരാളം നാരുകള്‍ അടങ്ങിയ ഈ ഫലം ദഹനാരോഗ്യത്തിന് ഏറെ ഗുണകരവുമാണ്. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഇതിനാല്‍ തന്നെയും ഈ ഫലം ഏറെ ഗുണകരമാണ്. Greenish Potato Effects:പച്ച നിറത്തിലെ ഉരുളക്കിഴങ്ങ് കഴിയ്ക്കരുത്, കാര്യം​

ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച കുറയ്ക്കാന്‍
ക്യാന്‍സറിനെ പ്രതിരോധിയ്ക്കാന്‍ കഴിവുള്ള ഒന്നു കൂടിയാണ് സോര്‍സോപ്പ് അഥവാ മുള്ളാത്ത. ബ്രെസറ്റ് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച കുറയ്ക്കാന്‍ സഹായിക്കുന്നവയാണ് ഈ ഫലമെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതുപോലെ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിയ്ക്കാനും ഇതേറെ ഗുണകരമെന്ന് പറയാം.

ലുക്കീമിയ പോലുള്ള അര്‍ബുദങ്ങള്‍ക്കെതിരെയും ഇത ഫലപ്രദമാണ്. ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുളള ഒന്നു കൂടിയാണ് ഇത്. പല്ലിന്റെ ആരോഗ്യത്തിന് ഈ ഫലം ഏറെ നല്ലതാണെന്ന് അസര്‍ അലി വിശദീകരിയ്ക്കുന്നു. പല്ലില്‍ പോടുകള്‍ വരുന്നത് തടയാന്‍ ഇത് നല്ലതാണ്.

content highlight :  mullatha-its-qualities