തമിഴ്‌നാട് സേലത്തു നടന്ന പത്താമത് ദേശീയ സബ് ജൂനിയര്‍, ജൂനിയര്‍ മിനി ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പില്‍ കേരളം ചാമ്പ്യന്മാരായി. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍ കുട്ടികളുടെയും നോക്ക് ഔട്ട് വിഭാഗത്തില്‍ കേരളം പതിനൊന്നു സ്വര്‍ണവും എട്ടു വെങ്കലവും ഉള്‍പ്പെടെയാണ് ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടിയത്. ജൂനിയര്‍ മിനി ഗോള്‍ഫ് വിഭാഗത്തില്‍ ഒന്‍പതു സ്വര്‍ണവും ഏഴു വെള്ളിയും പതിനാലു വെങ്കലവും നേടി. സേലത്തില്‍ 2024 ഡിസംബര്‍ 29 മുതല്‍ 2025 ജനുവരി രണ്ടുവരെയായിരുന്നു ദേശീയ ചാമ്പ്യന്‍ഷിപ്. കേരളത്തിനുവേണ്ടി ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മാധവനുണ്ണി മികച്ച കായിക താരമായി തിരഞ്ഞെടുത്തു.