വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പല തരം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നുണ്ടാകാം. വണ്ണം കുറയ്ക്കുന്നതിൽ ഭക്ഷണം നിയന്ത്രിക്കുന്നതിന് വളരെയേറെ പങ്കുണ്ട്. ഒരു ഡയറ്റീഷന്റെ (dietitian) സഹായത്തോടെ കൃത്യമായ ഡയറ്റ് (diet) പാലിക്കേണ്ടതുണ്ട്. ഒപ്പം കൃത്യമായി വ്യായാമവും (exercise) ചെയ്യണം.
വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണസാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
- ഇലക്കറികളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കലോറി വളരെ കുറവായതിനാല്‍ ഇലക്കറികള്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. അതുപോലെ തന്നെ, ഫൈബര്‍ ധാരാളം അടങ്ങിയ പച്ചക്കറികളും തെരഞ്ഞെടുത്ത് കഴിക്കാം. ഫൈബര്‍ അടങ്ങിയവ വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
- പയർവർഗങ്ങൾ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകള്‍ ലഭിക്കാനും അതുവഴി അമിത വിശപ്പിനെ നിയന്ത്രിക്കാനും പയർവർഗങ്ങൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
- മുട്ടയാണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങളുടെ കലവറയാണ് മുട്ട. ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകള്‍ ലഭിക്കാനും ലഭിക്കാനും മുട്ട കഴിക്കാം. ഇവ വിശപ്പിനെ നിയന്ത്രിക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.
- നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ നട്സ് വണ്ണം കുറയ്ക്കാനും കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ ബദാം, വാള്‍നട്സ്, പിസ്ത തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
- ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ചതാണ് ജീരകം. വെറും വയറ്റിൽ ജീരക വെള്ളം പതിവായി കുടിക്കുന്നത് ശരീരത്തില്‍ നിന്ന് അമിത കൊഴുപ്പ് കുറയ്ക്കാനും വേഗത്തിൽ ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ജീരകത്തില്‍ കലോറി വളരെ കുറവാണ്. ഒരു ടീസ്പൂണ്‍ ജീരകത്തില്‍ എട്ട് കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. അതിനാല്‍ ജീരകം ഡയറ്റിന്റെ ഭാഗമാക്കാം. ജീരക വെള്ളം കുടിക്കുന്നത് ദഹനത്തിനും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും സഹായകമാകും.
ഡയറ്റിങ് സമയത്ത് പലര്‍ക്കും സംഭവിക്കാവുന്ന ചില തെറ്റുകള്‍ ഇനി പറയുന്നവയാണ്.
1. കാലറി തെറ്റായി കണക്കാകുക
നാം കഴിക്കുന്നതില്‍ കൂടുതല്‍ കാലറി ശരീരത്തില്‍ നിന്നു കത്തിച്ചു കളഞ്ഞാല്‍ മാത്രമേ ശരീര ഭാരം കുറയ്ക്കാന്‍ സാധിക്കൂ. ഇതിന് കഴിക്കുന്ന ആഹാരത്തിലെ കാലറി കൃത്യമായി നിര്‍ണയിക്കാന്‍ സാധിക്കണം. ആവശ്യത്തിന് കാലറി കഴിക്കാതിരിക്കുന്നതും അപകടമാണ്. ഇത് പിന്നീട് വിശപ്പ് കൂടി വലിച്ചു വാരി ഭക്ഷണം കഴിക്കാന്‍ ഇടയാക്കും.
2. വാരാന്ത്യത്തില്‍ കൂടുതല്‍ കഴിക്കുന്നത്
ആഴ്ചയില്‍ ജോലി ചെയ്യുന്ന ദിവസങ്ങളില്‍ കൃത്യമായ ഭക്ഷണശീലങ്ങള്‍ പിന്തുടര്‍ന്ന ശേഷം വാരാന്ത്യത്തില്‍ കൈവിട്ട കളിക്ക് മുതിരരുത്. അവധി ദിവസങ്ങളില്‍ അമിതമായ കാലറി കഴിക്കുന്നത് മറ്റ് ദിവസങ്ങളിലെ ഗുണങ്ങള്‍ ഇല്ലാതാക്കും.
3. പ്രഭാതഭക്ഷണം ഉപേക്ഷിക്കുന്നത്
കാലറി കുറയ്ക്കാന്‍ പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് വളരെ എളുപ്പമുള്ള കാര്യമായി തോന്നാം. പക്ഷേ, ഇത് ഒരിക്കലും ചെയ്യരുത്. പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നത് വിശപ്പ് കൂട്ടാനും മറ്റ് സമയത്ത് അമിതമായി കഴിക്കാനും ഇടയാക്കാം. അനാവശ്യമായ സ്നാക്സ് കഴിക്കുന്നതിലേക്കും ഇത് നയിക്കാം.
4. മദ്യപാനം
അമിത ഭക്ഷണം പോലെ തന്നെ ശരീരത്തെ ബാധിക്കുന്ന ഒന്നാണ് മദ്യപാനം. ഡയറ്റിങ് സമയത്ത് മദ്യപാനം ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യണം.
5. കാലറി കൂടിയ പാനീയങ്ങള്‍
ഭക്ഷണത്തിലെ കാലറി മാത്രമല്ല നാം കുടിക്കുന്ന പാനീയങ്ങളില്‍ അടങ്ങിയിരിക്കുന്ന കാലറിയെ കുറിച്ചും ശ്രദ്ധ പതിപ്പിക്കണം. ചിലതരം ഫ്രൂട്ട് ജ്യൂസുകള്‍, സോഡകള്‍, കോഫികള്‍ തുടങ്ങിയവയില്‍ അമിതമായ തോതില്‍ കാലറി അടങ്ങിയിട്ടുണ്ട്. അവയും ഭാരം വര്‍ധിപ്പിക്കാം.
6. കൊഴുപ്പ് കുറഞ്ഞ ഭക്ഷണം
കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിച്ചതു കൊണ്ടു മാത്രം ഭാരം കുറയില്ല. പകരം സംസ്കരിച്ച ഭക്ഷണങ്ങള്‍, ബേക്കറി പലഹാരങ്ങള്‍ എന്നിവയെല്ലാം ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം.
content highlight: foods-to-include-in-your-diet-to-lose-weight