എല്ലാവരുടെ അടുക്കളയിലും കാണപ്പെടുന്ന ഒന്നാണ് ഉലുവ. കറികൾക്ക് രുചിപകരാനും വെള്ളം തിളപ്പിക്കാനുമെല്ലാം ഇതുപയോഗിക്കുന്നു. കൂടാതെ ആരോഗ്യത്തിനും ചർമ്മത്തിനും ഉലുവ സഹായിക്കുന്നു. ഔഷധങ്ങളുടെ അപൂർവ്വ കലവറകൂടിയാണ് ഉലുവ. ശ്വസനസംബന്ധമായ പ്രശ്‌നങ്ങൾക്കും ഉലുവ ഫലപ്രദമായ ഒരു പ്രതിവിധിയാണെന്ന് വിവിധ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിന്റെ ഭാരം കുറയ്ക്കാൻ ഏറ്റവും നല്ല ഉപാധികളിൽ ഒന്നാണ് ഉലുവ ചായ. ഇത് ദിവസവും കുടിക്കുന്നവരിൽ പെണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠനങ്ങൾ പറയുന്നു.
ഹൃദയാരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒരു സുഗന്ധദ്രവ്യമാണ് ഉലുവ. നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന ശരീരത്തിലെ ചീത്ത് കൊളസ്‌ട്രോളിനെ നിയന്ത്രിക്കാൻ ഉലുവ സഹായിക്കും. ശരീരത്തിലെ സോഡിയത്തിന്റെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഉലുവ ഇതുവഴി രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു.
ഉലുവയിൽ അടങ്ങിയിരിക്കുന്ന കാൽസ്യത്തിന്റെയും വിറ്റാമിനുകളുടെയും ഗുണങ്ങൾ കരളിനെ ശുദ്ധീകരിക്കാനും രക്തം ശുദ്ധമാക്കാനും സഹായിക്കുന്നു. ഉലുവ അസിഡിറ്റി, നെഞ്ചെരിച്ചിൽ മുതലായവയക്ക് ഫലപ്രദമായ പ്രതിവിധിയാണ്. ഭക്ഷണത്തിന് മുൻപ് ഉലുവപ്പൊടി വെള്ളത്തിൽ കലർത്തി കുടിക്കുന്നത് അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നു.
ഉലുവ ചായ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം…
ആദ്യം ഒരു പാത്രത്തിൽ അൽപം ഉലുവ എടുത്ത് വറുക്കുക. അതിന് ശേഷം വറുത്ത് വച്ച ഉലുവ നന്നായി പൊടിച്ചെടുക്കുക. ശേഷം ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ ഒരു ടീസ്പൂൺ ഉലുവ പൊടി ചേർത്ത് എല്ലാ ദിവസവും രാവിലെ ഒഴിഞ്ഞ വയറ്റിൽ കുടിക്കുക.
content highlight: health-benefits-of-drinking-fenu-greek-tea