തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ബെല്ലംകൊണ്ട സായ് ശ്രീനിവാസിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് നിർമ്മാതാക്കൾ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിന് BSS12 എന്നാണ് താത്കാലികമായി പേര് നൽകിയിരിക്കുന്നത്.
മൂൺഷൈൻ പിക്ചേഴ്സിന്റെ ബാനറിൽ മഹേഷ് ചന്ദു നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിച്ച് കൊണ്ട് ഇരിക്കുന്നു. ഇരുകാലുകളും സീറ്റിൽ എടുത്ത് വെച്ച് ബൈക്ക് ഓടിക്കുന്ന നിലയിൽ അവതരിപ്പിച്ചിരിക്കുന്ന ഈ കഥാപാത്രം ധീരതയും നിർഭയത്വവും പ്രകടിപ്പിക്കുന്നു. സാഹസികതയും ആക്ഷനും നിറഞ്ഞ ഒരു കഥാപാത്രമാണ് ബെല്ലംകൊണ്ട സായ് ശ്രീനിവാസ് ചെയ്യുന്നതെന്ന സൂചനയാണ് പുറത്തിറങ്ങിയ പോസ്റ്റർ നൽകുന്നത്.
400 വർഷം പഴക്കമുള്ള ദശാവതാര ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള നിഗൂഢത നിറഞ്ഞ ഈ മിസ്റ്ററി ത്രില്ലറിൽ സംയുക്തയാണ് നായികയായി എത്തുന്നത്. തിരക്കഥ, സംവിധാനം-ലുധീർ ബൈറെഡ്ഡി, നിർമ്മാതാവ്- മഹേഷ് ചന്ദു, ബാനർ- മൂൺഷൈൻ പിക്ചേഴ്സ്, അവതരണം – ശിവൻ രാമകൃഷ്ണൻ, ഛായാഗ്രഹണം – ശിവേന്ദ്ര, സംഗീതം- ലിയോൺ ജെയിംസ്.
STORY HIGHLIGHT: bss12 movie character poster out