പാനി പൂരി ഉണ്ടാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.
ആദ്യം പൂരി ഉണ്ടാക്കാന്‍ വേണ്ട ചേരുവകള്‍:
മൈദ – 1/4 കപ്പ്
റവ – 1 കപ്പ്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
റവയും മൈദയും ഉപ്പും ചേര്‍ത്ത് ചെറിയ ചൂടുവെള്ളത്തില്‍ ചപ്പാത്തിക്ക് കുഴയ്‌ക്കുന്നത് പോലെ കുഴയ്‌ക്കുക.അഞ്ച് മിനിറ്റ് കുഴച്ച് മയപ്പെടുത്തുക.ഒരു മണിക്കൂര്‍ കഴിഞ്ഞ് ചപ്പാത്തിക്ക് പരത്തുന്നത് പോലെ പരത്തി ഒരു കപ്പിന്റെ വയ്‌വട്ടം വച്ച് മുറിച്ചെടുക്കുക.ഒരു പാനില്‍ എണ്ണ ചൂടാക്കി പൂരി ചൂട്ടെടുക്കുക.
മസാല ഉണ്ടാക്കാന്‍ വേണ്ട ചേരുവകള്‍:
ഉരുളക്കിഴങ്ങ് – 2
ഗ്രീന്‍ പീസ് – 1/2 കപ്പ്
മുളക് പൊടി- ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
ഗരം മസാല – ആവശ്യത്തിന്
മല്ലി പ്പൊടി – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
ആദ്യം ഉരുളക്കിഴങ്ങും ഗ്രീന്‍പീസും വേവിച്ചെടുക്കുക.അതില്‍ മുളക്‌പൊടി, മല്ലിപ്പൊടി, ഉപ്പ്, ഗരം മസാല എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.(ആവശ്യമുണ്ടെങ്കില്‍ ഉപ്പ് ചേര്‍ക്കാം.ശേഷം വെള്ളം ചേര്‍ത്ത് മിക്‌സ് ചെയ്യുക. (ഉരുളക്കിഴങ്ങ് നന്നായി വേവിച്ച് ഉടച്ചെടുക്കുക).
വെള്ളം ഉണ്ടാക്കുന്ന വിധം:
1.പുതിനയില – 1 കപ്പ്
2.മല്ലിയില – 1 കപ്പ്
3.ഇഞ്ചി – ചെറിയ കഷ്‌ണം
4.വെളുത്തുള്ളി- 4 അല്ലി
5. പച്ചമുളക് – 4 എണ്ണം
6.പുളി / നാരങ്ങ – ആവശ്യത്തിന്
7.ചാട് മസാല – 1 ടീസ്‌പൂണ്‍
8.ബ്ലാക്ക് ഉപ്പ് – 1 ടീസ്‌പൂണ്‍
9.ഗരം മസാല- 1/2 ടീസ്‌പൂണ്‍
10.വെള്ളം – മൂന്ന് കപ്പ്
ഉണ്ടാക്കുന്ന വിധം:
ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ചേരുവകള്‍ ഒന്നിച്ച് നന്നായി അരച്ചെടുക്കുക. അതിനുശേഷം വെള്ളം ചേര്‍ത്ത് അരിപ്പ് വച്ച് അരിച്ചെടുക്കുക. ഈ വെള്ളത്തില്‍ നാരങ്ങ നീരും ചാട് മസാല, ബ്ലാക്ക് ഉപ്പ്, ഗരം മസാല എന്നിവ ചേര്‍ക്കുക.( ആവശ്യമുണ്ടെങ്കില്‍ സാധാരണ വെള്ള ഉപ്പും ചേര്‍ക്കാം).
സ്വീറ്റ് ചട്ടിണി ഉണ്ടാക്കുന്ന വിധം:
ഈന്തപ്പഴം(കുരുവില്ലാത്തത്) – 1/2 കപ്പ്
പുളി – 1/2 കപ്പ്
ശര്‍ക്കര- 1/2 കപ്പ്
മുളക്‌പ്പൊടി – 1/2 കപ്പ്
ഉപ്പ് – 1 നുള്ള്
ഉണ്ടാക്കുന്ന വിധം:
ഈന്തപ്പഴം, പുളി, ശര്‍ക്കര എന്നിവ ഒരു പാനില്‍ 1/2 കപ്പ് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക. തണുത്തതിന് ശേഷം നന്നായി അരച്ചെടുക്കുക. ഇതില്‍ മുളക്‌പ്പൊടി, ഉപ്പ്, എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്യുക. ശേഷം അരിച്ചെടുക്കുക. ( അധികം വെള്ളം ചേര്‍ക്കരുത്).
സവാള – 1
തക്കാളി – 1
മല്ലിയില – ആവശ്യത്തിന്
ഇവ ചെറുതായി അരിഞ്ഞുവയ്‌ക്കുക. ശേഷം പൂരി ചെറുതായൊന്ന് പൊളിച്ചെടുക്കുക.അതില്‍ മസാല, സ്വീറ്റ് ചട്‌നി എന്നിവ നിറയ്‌ക്കുക. അതിന് മുകളില്‍ അരിഞ്ഞ് വച്ചിരിക്കുന്ന സവാള, തക്കാളി എന്നിവയും നിറയ്‌ക്കുക.ശേഷം അതില്‍ തയ്യാറാക്കി വച്ചിരിക്കുന്ന വെള്ളം ഒഴിച്ച് കഴിക്കുക. സ്വാദൂറും പാനി പൂരി തയ്യാറായി കഴിഞ്ഞു.
content highlight: how-to-make-paani-poori-at-home