മുതിർന്നവർക്കും കുട്ടികൾക്കും ഒരു പോലെ ഇഷ്ടമാകുന്ന വിഭവമാണ് ഐസ്ക്രീം. ഒരു വെറെെറ്റി ഐസ്ക്രീം തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
അമൂൽ ഫ്രെഷ് ക്രീം 2 കപ്പ്
മിൽക്ക് പൗഡർ 1/2 കപ്പ്
പഞ്ചസാര 1/4 കപ്പ്
മാംഗോ പൾപ്പ് 1 1/2 കപ്പ് (1 കപ്പ് മാമ്പഴം + പഞ്ചസാര)
മാംഗോ എസെൻസ് 1 ടീസ്പൂൺ (ഓപ്ഷണൽ)
യെല്ലോ ഫുഡ് കളർ 2 തുള്ളി (ഓപ്ഷണൽ)
മാംഗോ കഷ്ണങ്ങൾ 1 കപ്പ്
തയ്യാറാക്കുന്ന വിധം
1. ക്രീം നന്നായി അടിച്ചു സോഫ്റ്റ് ആക്കുക.
2. മാംഗോ പൾപ്പ്, മിൽക്ക് പൗഡർ, പഞ്ചസാര, എസെൻസ്, ഫുഡ് കളർ എന്നിവ ചേർത്ത് ഇനിയും 2 മിനിറ്റ് അടിക്കുക.
3. മാംഗോ കഷ്ണങ്ങൾ ചേർത്ത് കുറച്ച് topping നായി മാറ്റിവയ്ക്കുക.
4. ക്രീം മിശ്രിതം ഒരു കണ്ടെയിനറിൽ ഒഴിക്കുക. മാംഗോ പൾപ്പും മാംഗോ കഷണങ്ങളും അതിന്റെ മുകളിൽ ചേർക്കുക.
5. കണ്ടെയിനർ നന്നായി മൂടി 6-7 മണിക്കൂർ ഫ്രീസറിൽ വെക്കുക.
6. സ്വാദിഷ്ടമായ മാംഗോ ഐസ്ക്രീം തയ്യാർ…
content highlight: mango-ice-cream-recipe