Recipe

‘സ്നിക്കേഴ്സ്’ വീട്ടിലുണ്ടാക്കാം; വീഡിയോ വൈറൽ | simple-recipe-of-homemade-snickers

ചോക്ലേറ്റ് പ്രേമികളെ സംബന്ധിച്ചിടത്തോളം ഏറെ ഇഷ്ടമുള്ളൊരു ചോക്ലേറ്റ് ആയിരിക്കും സ്നിക്കേഴ്സ്. ചോക്ലേറ്റ് മാത്രമല്ല സ്നിക്കേഴ്സ്, നട്ട്സും ഡ്രൈ ഫ്രൂട്ട്സുമെല്ലാം ചേര്‍ന്ന പോഷകപ്രദമായൊരു ബാര്‍ ആണിത്. അത്യാവശ്യം നമ്മുടെ വിശപ്പിനെ ശമിപ്പിക്കാൻ ഇതൊരെണ്ണം കഴിച്ചാല്‍ മതിയാകും. അത്രയും സമ്പന്നമാണ് സ്നിക്കേഴ്സ്.

ഇത് നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാൻ സാധിച്ചാലോ? മിക്കവര്‍ക്കും കേള്‍ക്കുമ്പോള്‍ തന്നെ അമ്പരപ്പുണ്ടാകാം. എന്നാല്‍ സ്നിക്കേഴ്സിന്‍റെ നല്ലൊരു റെസിപി പങ്കുവയ്ക്കുകയാണൊരു കണ്ടന്‍റ് ക്രിയേറ്റര്‍.

വളരെ എളുപ്പത്തില്‍ ചുരുക്കം ചേരുവകളോടെ തയ്യാറാക്കാം എന്നതാണിതിന്‍റെ പ്രത്യേകത. ഈന്തപ്പഴം (ഇരുപതെണ്ണം), 3-4 ടേബിള്‍സ്പൂണ്‍ പീനട്ട് ബട്ടര്‍, 30-40 ഗ്രാം ഡാര്‍ക് ചോക്ലേറ്റ്, ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ എന്നിവ മാത്രം മതി ഇത് തയ്യാറാക്കാൻ.

ഇത്രയും ചേരുവകള്‍ കൊണ്ട് മാത്രം സ്നിക്കേഴ്സ് തയ്യാറാക്കുന്ന വീഡിയോ നിരവധി പേരാണ് കണ്ടിരിക്കുന്നതും ഷെയര്‍ ചെയ്തിരിക്കുന്നതും. ഇങ്ങനെയൊരു ഐഡിയ പങ്കുവച്ചതിന് വീഡിയോ കണ്ട ധാരാളം പേര്‍ കമന്‍റിലൂടെ നന്ദിയറിയിക്കുന്നുമുണ്ട്. വൈറലായ വീഡിയോ നിങ്ങളും കണ്ടുനോക്കൂ…

content highlight: simple-recipe-of-homemade-snickers