ലിജു തോമസിന്റെ സംവിധാനത്തിൽ അർജുൻ അശോകനും അനഘ നാരായണനും പ്രധാനവേഷങ്ങളിലെത്തുന്ന ‘അൻപോട് കൺമണി’യുടെ പുതിയ റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. നേരത്തെ ചിത്രം 2024 നവംബർ 8 ന് റിലീസ് ചെയ്യുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീട് ആ തീയതി പിൻവലിക്കുകയായിരുന്നു. പ്രണയത്തിന്‍റെ മനോഹരലോകത്തു നിന്നും വിവാഹത്തിലേക്കെത്തുന്ന രണ്ടുപേർ അഭിമുഖീകരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രം പറയുന്നത്. ചിത്രം ജനുവരി 24 ന് തിയേറ്ററിൽ എത്തും.
ക്രിയേറ്റീവ് ഫിഷിന്‍റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിക്കുന്ന ‘അൻപോടു കണ്മണി’യുടെ രചന നിർവഹിച്ചിരിക്കുന്നത് അനീഷ് കൊടുവള്ളിയാണ്. ചിത്രത്തിൽ അൽത്താഫ് സലിം, മാലാ പാർവതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ, ഭഗത് മാനുവൽ, ജോണി ആന്‍റണി എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യന്നു.
View this post on Instagram
മലയാള സിനിമ ചരിത്രത്തിൽ തന്നെ വേറിട്ടൊരു അനുഭവമായി താമസയോഗ്യമായ ഒരു വീട് നിർമിച്ച് അർഹതപ്പെട്ടവർക്ക് കൈമാറി അണിയറപ്രവർത്തകർ മാധ്യമശ്രദ്ധ നേടിയിരുന്നു. ഛായാഗ്രഹണം സരിൻ രവീന്ദ്രനും എഡിറ്റിംഗ് സുനിൽ എസ്. പിള്ളയുമാണ്. മനു മഞ്ജിത്തിൻ്റെ വരികൾക്ക് സാമുവൽ എബിയാണ് സംഗീതം പകർന്നിട്ടുള്ളത്.
STORY HIGHLIGHT: anpodu kanmani release date out