പോഷക സമൃദ്ധവും രുചികരവും ആണെന്നു മാത്രമല്ല സൂപ്പിന്റെ ജനപ്രീതിക്കു കാരണം. പാകം ചെയ്യാനും വിളമ്പാനും എളുപ്പം. വേഗത്തിൽ ദഹിക്കുകയും ചെയ്യും. പച്ചക്കറി കഴിക്കാൻ മടിയുള്ള കുട്ടികളെ കഴിപ്പിക്കാൻ രുചികരമായ സൂപ്പ് എങ്ങനെ തയാറാക്കാമെന്നു നോക്കാം.
ചേരുവകൾ
- കാരറ്റ് – 1
- ഉരുളക്കിഴങ്ങ് – 1
- ബീൻസ് – 5
- തക്കാളി – 1
- മത്തങ്ങ – 1 ചെറിയ കഷ്ണം
- സവാള – 1 വലുത്
- വെള്ളരിക്ക – 1 ചെറിയ കഷ്ണം
- വെളുത്തുള്ളി – 2
- ഉപ്പ് – ആവശ്യത്തിന്
- കുരുമുളകുപൊടി – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കാരറ്റ്, ഉരുളക്കിഴങ്ങ്, ബീൻസ്, തക്കാളി, മത്തങ്ങ, സവാള, വെള്ളരിക്ക, വെളുത്തുള്ളി എന്നീ പച്ചക്കറികൾ ചെറുതായി അരിഞ്ഞ് രണ്ടു കപ്പ് വെള്ളം ചേർത്ത് കുക്കറിൽ നന്നായി വേവിച്ചെടുക്കുക. വെന്തശേഷം മിക്സിയിൽ അടിച്ച് അരിച്ചെടുക്കുക. അരിച്ചെടുത്ത മിശ്രിതം ആവശ്യത്തിന് വെള്ളം ചേർത്ത് തിളപ്പിക്കുക. ശേഷം ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർത്ത് വാങ്ങാം.
STORY HIGHLIGHT : vegetable soup