ബെംഗളൂരു: ബെംഗളൂരുവിൽ ഡ്രൈവർ മദ്യപിച്ചെന്ന് മനസ്സിലാക്കിയതോടെ ഓടിക്കൊണ്ടിക്കുന്ന ഓട്ടോയിൽ നിന്ന് പുറത്തേക്ക് ചാടി യുവതി. ഓട്ടോ ഡ്രൈവർ തെറ്റായ സ്ഥലത്തേക്ക് ഓട്ടോ ഓടിച്ചെന്നും യുവതി പറഞ്ഞു. നമ്മ യാത്രി ആപ്പ് വഴി ബുക്ക് ചെയ്ത ഓട്ടോയിൽ നിന്നാണ് യുവതിക്ക് ദുരനുഭവമുണ്ടായത്. ഹൊറമാവിൽ നിന്ന് തനിസാന്ദ്രയിലേക്കാണ് യുവതി ഓട്ടോ ബുക്ക് ചെയ്തത്. പകരം ഹെബ്ബാളിലേക്കാണ് ഡ്രൈവർ വണ്ടിയോടിച്ചത്. ഡ്രൈവർ മദ്യപിച്ച് ഹെബ്ബാളിനടുത്തുള്ള തെറ്റായ സ്ഥലത്തേക്ക് യുവതിയെ കൊണ്ടുപോയതായി ഭർത്താവ് സോഷ്യൽമീഡിയയിലൂടെ ആരോപിച്ചു.
നിർത്താൻ പലതവണ ആവശ്യപ്പെട്ടിട്ടും ഡ്രൈവർ അനുസരിച്ചില്ലെന്നും പിന്നീട് ചെവിക്കൊണ്ടില്ല, ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയിൽ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ബെംഗളൂരു സിറ്റി പൊലീസ് ഉടൻ പ്രതികരിച്ചു. വിശദാംശങ്ങളും ഓട്ടോ വിവരങ്ങളും പങ്കുവെക്കാൻ പൊലീസ് ആവശ്യപ്പെട്ടു.
നമ്മ യാത്രിയും വിഷയത്തിൽ പ്രതികരിച്ചു. ഡ്രൈവറുടെ അക്കൗണ്ട് സസ്പെൻഡ് ചെയ്തെന്നും കൂടുതൽ സഹായം ആവശ്യമുണ്ടെങ്കിൽ ദയവായി ബന്ധപ്പെടണമെന്നും ആപ്പ് അധികൃതർ അറിയിച്ചു.
content highlight : woman-jumped-herself-while-running-auto-after-realized-driver-was-drunken