തിരുവനന്തപുരം: നിസ്സഹകരണ സമരത്തെ തുടർന്ന് 25 കലോത്സവ വേദികളിലും ഡോക്ടറുടെ സേവനം ഉണ്ടാകില്ല. സഹകരിക്കില്ലെന്ന് ഡോക്ടർമാർ ഡിഎംഒയ്ക്ക് കത്ത് നല്‍കി. ആര്യനാട് ആശുപത്രിയിലെ ഡോക്ടർക്കെതിരായ നടപടിയിലാണ് പ്രതിഷേധം. ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജൻ ഡോ. ഡി. നെൽസണെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച നിലവിലുള്ള മാനദണ്ഡങ്ങൾ ലംഘിച്ച് ഔദ്യോഗിക ഡ്യൂട്ടി സമയത്ത് ജോലിക്ക് ഹാജരാകാതെ സ്വകാര്യ പ്രാക്ടീസ് നടത്തിയതിനാണ് അച്ചടക്ക നടപടിക്കും തുടരന്വേഷണത്തിനും വിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. ഇതുസംബന്ധിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്‍റെ നിർദേശ പ്രകാരമായിരുന്നു നടപടി.