ചായക്കടയിലെ രുചികരമായ ഏലാഞ്ചി വീട്ടിൽ തയ്യാറാക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ സ്നാക്ക്സ് റെസിപ്പി. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- നെയ്യ് – ഒരു ടീസ്പൂണ്‍
- ഉണക്കമുന്തിരി – നാലെണ്ണം
- അണ്ടിപരിപ്പ് – നാലെണ്ണം
- ചിരകിയ തേങ്ങ – ഒരു കപ്പ്
- പഞ്ചസാര – കാല്‍ കപ്പ്
- ഏലയ്ക്കാ – കാല്‍ ടീസ്പൂണ്‍
- മൈദ – ഒരു കപ്പ്
- മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
- ഉപ്പ് – അര ടീസ്പൂണ്‍
- മുട്ട – ഒന്ന്
- വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രം അടുപ്പത്ത് വെച്ച് നെയ്യ് ചൂടാക്കുക. അതിലേക്ക് ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും ചേര്‍ക്കുക. അതിനുശഷം തേങ്ങ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. അടുപ്പ് ഓഫ് ചെയ്ത് പഞ്ചസാരയും ഏലയ്ക്ക പൊടിയും ചേര്‍ത്ത് നന്നായി ഇളക്കി അടുപ്പില്‍ നിന്ന് മാറ്റി വയ്ക്കുക. മുകളില്‍ തന്നിരിക്കുന്ന എല്ലാ ചേരുവകളും ദോശ മാവിന്റെ കട്ടിയില്‍ മിക്‌സ് ചെയ്യുക. ഒരു തവ അടുപ്പത്തുവെച്ച് മാവു കൊണ്ട് ഓരോ ദോശകള്‍ ഉണ്ടാക്കുക. അടുപ്പില്‍നിന്ന് ഇന്ന് മാറ്റിയ ദോശയില്‍ ഒരു ടേബിള്‍സ്പൂണ്‍ തേങ്ങയും പഞ്ചസാരയും ചേര്‍ത്തുള്ള മിശ്രിതം ഒരറ്റത്തു വെച്ച് ചുരുട്ടി റോളുകള്‍ ആയി എടുക്കുക. ഇവ ചൂടോടെ നാലുമണി ചായയ്‌ക്കൊപ്പം വിളമ്പാം.