മാങ്ങയും സേമിയയും കൊണ്ട് ഒരു അടിപൊളി പായസം ഉണ്ടാക്കിയാലോ. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
ആദ്യം പഴുത്ത മാങ്ങ തൊലി കളഞ്ഞു മിക്‌സിയില്‍ വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കണം. അത് മാറ്റി വയ്ക്കുക. ഇനി ചുവടു കട്ടിയുള്ള പാത്രം ഉപയോഗിക്കാം. ചൂടാകുമ്പോള്‍ നെയ്യ് ഒഴിച്ച് കൊടുക്കാം. നെയ്യ് ചൂടാകുമ്പോള്‍ സേമിയ അതില്‍ വറുക്കാം. ഇനി പാല്‍ ചേര്‍ത്ത് കൊടുക്കാം. പാല്‍ ചൂടാകുമ്പോള്‍ പഞ്ചസാരയും ചേര്‍ത്ത് കൊടുക്കാം. ഇനി തീ കുറച്ച് വയ്ക്കാം. ഇളക്കികൊണ്ടേയിരിക്കണം, പാല് മുക്കാല്‍ ഭാഗം ആകുവോളം ഇളക്കണം.
പായസത്തിന് പേടയുടെ നിറം കിട്ടും. ഇനി ഏലയ്ക്ക പൊടിയും ചേര്‍ത്ത് കൊടുക്കാം. അവസാനം കശുവണ്ടിയും മുന്തിരിയും നെയ്യില്‍ മൂപ്പിച്ചു ചേര്‍ത്ത് കൊടുക്കാം. തീ ഓഫ് ചെയ്യാം. പായസം തണുക്കുന്നത് വരെ കാത്തിരിക്കാം. ശേഷം മാങ്ങ അരച്ചതും ചേര്‍ത്ത് ഇളക്കി യോജിപ്പിച്ചെടുക്കാം.