മണിപ്പുഴയിലെ മിനി ലുലുമാളിന് പിന്നാലെ കോട്ടയത്ത് മറ്റൊരു മാൾ വരികയാണ്. കേരളത്തിലെ തങ്ങളുടെ അഞ്ചാമത്തെ മാള്‍ ലുലു ഗ്രൂപ്പ് കോട്ടയത്ത് ആരംഭിക്കുന്നത് കഴിഞ്ഞ ഡിസംബർ 14 നാണ്. പാലക്കാട്, കോഴിക്കോട് മാളുകള്‍ക്ക് സമാനമായ രീതിയിലുള്ള മിനി മാളാണ് എംസി റോഡിന് സമീപം മണിപ്പുഴയില്‍ നിർമ്മിച്ചിരിക്കുന്നത്. ഉദ്ഘാടനം ചെയ്യപ്പെട്ട ആദ്യ ദിവസം മുതല്‍ തന്നെ വലിയ തിരക്കാണ് കോട്ടയം ലുലു മാളില്‍ ഉണ്ടായിരുന്നത്. ഇപ്പോൾ കോട്ടയത്ത് പുതിയ മാൾ എത്തുകയാണ്.
നാല് ഏക്കറിൽ അഞ്ചുലക്ഷം ചതുരശ്രയടിയിലാണ് മാൾ ഒരുങ്ങുന്നത് . ക്രൗൺ പ്ലാസ കൊച്ചി നിർമാതാക്കളായ കെജിഎ ഗ്രൂപ്പാണ് രണ്ടാമത്തെ പ്രധാന പ്രോജക്റ്റ് ചങ്ങനാശ്ശേരിയിൽ ആരംഭിക്കുന്നത്. അഞ്ചു ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് പ്രോജക്റ്റ്. നിർമാണം പൂർത്തിയാകുന്നതോടെ കെജിഎ മാൾ ചങ്ങനാശ്ശേരി നഗരത്തിലെ തിരക്കേറിയ ഒരു വിനോദ കേന്ദ്ര കൂടിയായി മാറും . ഗ്രൂപ്പിൻ്റെ ആദ്യത്തെ ശ്രദ്ധേയമായ പ്രോജക്റ്റ് ക്രൗൺ പ്ലാസയാണ്.
ചങ്ങനാശേരി എസ്ബി കോളേജിന് സമീപം നിർമാണം പുരോഗമിക്കുന്ന മാളിൻ്റെ നിർമാണം അടുത്ത വർഷത്തോടെ പൂർത്തിയായേക്കും. കെജിഎ ഗ്രൂപ്പിൻ്റെ വെബ്സൈറ്റ് അനുസരിച്ച് ഹൈ എൻഡ് ബുട്ടിക്കുകളും ഹൈപ്പർമാർക്കറ്റും ഉള്ള ഷോപ്പിംഗ്, റീട്ടെയിൽ ഏരിയക്ക് പുറമെ, കൺവെൻഷൻ സെൻ്റർ, 5 സ്ക്രീൻ മൾട്ടിപ്ലക്സ് തിയറ്റർ, 60 മുറികളുള്ള ഹോട്ടൽ സൗകര്യം എന്നിവയും ഇവിടെ ക്രമീകരിക്കുന്നുണ്ട്. 800 പേർക്ക് ഭക്ഷണം കഴിക്കാനാകുന്ന വലിയ ഫൂഡ് കോർട്ടും 1000 പേരിൽ കൂടുതൽ പേർക്ക് ആതിഥേയത്വം ഒരുക്കാൻ കഴിയുന്ന കൺവെൻഷൻ സെൻ്ററും കോട്ടയത്തിന് സഹായകരമാകും. കോട്ടയത്ത് മൾട്ടിപ്ലക്സ് പ്രധാന ആകർഷണമായിരിക്കും. നിരവധി സ്‌ക്രീനുകളിലെ മൾട്ടിപ്ലക്സ് ശ്രദ്ധേയമാകും. കോർപ്പറേറ്റ് മീറ്റിംഗുകൾ മുതൽ വൈവിധ്യമാർന്ന ഇവൻ്റുകൾ സംഘടിപ്പിക്കുന്നതിനുള്ള ബാങ്ക്വറ്റ് ഹാളും മാളിൽ ഉണ്ടായിരിക്കും.
തിയേറ്റർ ഇല്ലെന്ന കോട്ടയം ലുലു മാളിന്റെ പോരായ്മ 5 സ്ക്രീൻ മൾട്ടിപ്ലക്സ് തിയറ്ററിൽ പുതിയ മാൾ എത്തുന്നതോടെ മാറും. കോട്ടയം നിവാസികളെ സംബന്ധിച്ച് റീടെയില്‍ ഷോപ്പിങ് രംഗത്ത് പുത്തന്‍ അനുഭവമാണ് ലുലു മാള്‍ നല്‍കിയിരുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാൽ വിപുലമായ റീട്ടെയിൽ ഔട്ട്ലെറ്റുകൾ പുതിയ മാളിൽ ഒരുങ്ങുന്നുണ്ട്. മികച്ച ബുട്ടിക്കുകൾ മുതൽ ദൈനംദിന അവശ്യങ്ങൾ വരെയുള്ള എല്ലാ വസ്തുക്കളും ഇവിടെ ലഭിക്കും. എല്ലാ ഷോപ്പിംഗ് ആവശ്യങ്ങൾക്കുമായുള്ള പരിഹാരം എന്ന നിലയിലാണ് ഈ മാളും വിഭാവനം ചെയ്യുന്നത്. ഈ പുതിയ മാളിന്റെ വരവോടെ കോട്ടയത്തെ ലുലുവിന് എന്ത് സംഭവിക്കും എന്ന് കണ്ടറിയണം.