Food

വീക്കെൻഡ് സ്പെഷ്യലായി ഈ ചെമ്മീൻ മസാല ചോറ് തയ്യാറാക്കിക്കോളു..

വീക്കെൻഡ് ആകുമ്പോൾ എന്തെങ്കിലും സ്പെഷ്യൽ ഉണ്ടാക്കുന്നത് സാധാരണയാണ് അല്ലെ, ബിരിയാണിയെല്ലാം മാറ്റിപിടിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. വളരേ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു മസാല ചോറിന്റെ റെസിപ്പി നോക്കിയാലോ? ഉഗ്രൻ സ്വാദിൽ തയ്യാറാക്കാവുന്ന ചെമ്മീൻ മസാല ചോറ് റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • വെളിച്ചെണ്ണ – 2 1/2 ടേബിൾ സ്പൂൺ
  • സവാള, 4 ഇടത്തരം, നീളത്തിൽ അരിഞ്ഞത്
  • പച്ചമുളക് – 3, ചതച്ചത്
  • വെളുത്തുള്ളി, 6-7 അല്ലി
  • ഇഞ്ചി, ചെറിയ കഷ്ണം
  • എടന്ന ഇല (ബേയ് ലീവ്സ് )-2
  • തക്കോലം, 2-3
  • ഏലക്ക – 5
  • ജാതിപത്രി – 1
  • കറുവപ്പട്ട – 3 കഷ്ണം
  • ഗ്രാമ്പൂ, 10 – 12
  • ചെമ്മീൻ മസാല പുരട്ടി വെക്കാൻ ആവശ്യമുള്ളവ
  • ചെമ്മീൻ -1 കിലോ
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • മുളക് പൊടി – 1 ടേബിൾ സ്പൂൺ
  • മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ
  • ഗരം മസാല – 1 ടീസ്പൂൺ
  • ഉപ്പ്‌, ആവശ്യത്തിന്

ചെമ്മീൻ മസാല തയ്യാറാക്കാൻ

  • വെളിച്ചെണ്ണ – 2 1/2 ടേബിൾ സ്പൂൺ
  • സവാള, 4 ഇടത്തരം, നീളത്തിൽ അരിഞ്ഞത്
  • പച്ചമുളക് – 3, ചതച്ചത്
  • വെളുത്തുള്ളി, 6-7 അല്ലി
  • ഇഞ്ചി, ചെറിയ കഷ്ണം
  • ഉപ്പ്‌, ആവശ്യത്തിന്
  • മഞ്ഞൾപ്പൊടി,1/4 ടീസ്പൂൺ
  • മല്ലിയില, പുതിനയില, കറിവേപ്പില

തയാറാക്കുന്ന വിധം

1 കിലോ ചെമ്മീൻ കഴുകി വൃത്തിയാക്കിയതിലേക്ക് 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി 1 ടേബിൾ സ്പൂൺ, മുളക്പൊടി, 1 ടേബിൾ സ്പൂൺ മല്ലിപ്പൊടി, 1 ടീസ്പൂൺ ഗരം മസാല ആവശ്യത്തിന് ഉപ്പ്, എന്നിവ ഇട്ട് 20 മിനിറ്റ് നന്നായി പുരട്ടി വക്കുക. ഒരു പാനിലേക്ക് 2 1/2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ 2 ബേയ് ലീഫ്, തക്കോലം, 5 ഏലക്ക, 1 ജാതി പത്രി, 3 കഷ്ണം കറുവപ്പട്ട, 10-12 ഗ്രാമ്പൂ എന്നിവ ഇട്ട് ചൂടാക്കുക. ഇതിലേക്ക് ഇടത്തരം 4 സവാള പാതി വഴന്ന് വരുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റുക.

1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി, കുറച്ച് മല്ലിയില, പുതിനയില, കറിവേപ്പില എന്നിവ ചേർക്കുക. അതിലേക്ക് ചോറ് (3കപ്പ്) വേവാനുള്ള 6 കപ്പ്‌ വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. നന്നായി തിളയ്ക്കുന്ന വെള്ളത്തിലേക്ക് 20 മിനിറ്റ് കുതിർത്തു വച്ച ജീരകശാല അരി (3കപ്പ്‌ ) ചേർത്ത് കൊടുക്കുക.

അരിയും, വെള്ളവും ഒരേ പോലെ ആവുന്നത് വരെ പാത്രം മൂടാതെ വേവിക്കുക. അതിന് ശേഷം ചെറുതീയിൽ വേവിക്കുക. ഒരു പാനിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് മസാല പുരട്ടി വച്ച ചെമ്മീൻ ഇട്ട് വെള്ളം വറ്റിച്ചു ചെറുതായി വറുത്തു എടുക്കുക. ഇനി മല്ലിയില, പുതിനയില,കറിവേപ്പില, പകുതി നാരങ്ങാനീര് എന്നിവ ചേർക്കുക. ചോറ് നന്നായി വെന്തു കഴിയുമ്പോൾ അതിന്റെ നടുവിലേക്ക് ചെമ്മീൻ റോസ്റ്റ് ചെയ്തത് ഇട്ട് 2-3 മിനിറ്റ് ചെറിയ തീയിൽ വെക്കുക. അതിന് ശേഷം തമ്മിൽ നന്നായി കൂട്ടി യോജിപ്പിക്കുക. മല്ലിയില വിതറി ചൂടോടെ വിളമ്പാം.