കാറെടുത്ത് റോഡിലേക്ക് ഇറങ്ങുമ്പോൾ നിങ്ങൾ എന്തൊക്കെ ശ്രദ്ധിക്കും? എടുക്കാനുള്ളതൊക്കെ എടുത്തു എന്ന് ശ്രദ്ധിക്കും, കാറിൽ പെട്രോൾ ഉണ്ടോയെന്ന് ശ്രദ്ധിക്കും, ടയറിന് കാറ്റുണ്ടോ എന്നും ശ്രദ്ധിക്കും. എന്നാൽ കണ്ണാടി നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? കാറിലെ മൂന്ന് കണ്ണാടികളും ശരിയായി ക്രമീകരിച്ചിട്ടില്ല എങ്കിൽ പണി കിട്ടും എന്ന് ഉറപ്പിച്ചു പറയാം. അപകടങ്ങൾ ഒഴിവാക്കാനായി കാറിലെ വശങ്ങളിലേയും മുന്നിലേയും കണ്ണാടികൾ സഹായിക്കും.
ഡ്രൈവർ സീറ്റിന്റെ ഉയരവും സ്റ്റിയറിങ്ങിൽ നിന്നുള്ള അകലവും ക്രമീകരിച്ചതിനുശേഷം ഹെഡ്റെസ്റ്റിൽ തലചായ്ച്ചുവേണം കണ്ണാടിയിലേക്കു നോക്കാൻ. അല്ലാതെ തോന്നും പടി സീറ്റ് സെറ്റ് ചെയ്തിട്ട് കാക്കനോട്ടം പോലെ ചാഞ്ഞും ചരിഞ്ഞുമല്ല കണ്ണാടിയിലേക്കു നോക്കാൻ. ഹെഡ്റെസ്റ്റിൽ തലചായ്ച്ചശേഷം തല തിരിച്ചാൽ മൂന്നു കണ്ണാടികളിലേക്കും കണ്ണെത്തണം. ഇതാണ് കണ്ണാടി ക്രമീകരിക്കാനുള്ള സീറ്റിങ് പൊസിഷൻ.
ആദ്യം ഉൾവശത്തെ മിറർ. ഈ കണ്ണാടിയെ തിരശ്ചീനമായി രണ്ടു ഭാഗങ്ങളാക്കാം. കാൽഭാഗം ആകാശം കാണാനും മുക്കാൽ ഭാഗം റോഡ് കാണാനും. ഇനി പുറത്തെ രണ്ടു കണ്ണാടികളുടെ കാര്യം ഇടത്തേ കണ്ണാടി മടക്കിവച്ച് വണ്ടിയോടിക്കുന്ന ചിലരുണ്ട്. ആ കണ്ണാടിയിലേക്കു നോക്കുകയേ വേണ്ട എന്നു കരുതി അഡ്ജസ്റ്റ് ചെയ്യാത്തവരുണ്ട്. പുറത്തെ രണ്ടു കണ്ണാടിയും ശരിയായി ക്രമീകരിച്ചാൽ മാത്രമേ കാഴ്ച വേണ്ടവിധം ലഭിക്കുകയുള്ളൂ. ഇരു കണ്ണാടികളേയും മൂന്നാക്കി വിഭജിക്കാം. ഉള്ളിലെ പകുതിയിൽ കാറിന്റെ ബോഡി കാണണം. മറ്റു രണ്ടു പകുതികളിൽ റോഡും ചുറ്റുപാടുകളുമായിരിക്കണം. ഇങ്ങനെ മിററുകൾ അഡ്ജസ്റ്റ് ചെയ്താൽ, തലയുടെ തിരിവുകൾകൊണ്ടുതന്നെ കാറിന്റെ എല്ലാ വശങ്ങളിലേക്കും കണ്ണെത്തും.
CONTENT HIGHLIGHT: car mirror adjustment tips