കിടിലൻ സ്വാദിലൊരു ഞണ്ടു കറി തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
ഞണ്ട് തോടു കളഞ്ഞ് കഴുകി വൃത്തിയാക്കുക. എണ്ണ ചൂടാക്കിയതില്‍ വെളുത്തുള്ളി, ഇഞ്ചി, കുരുമുളക് എന്നിവ ചേര്‍ത്തു വഴറ്റി പച്ചമണം മാറുമ്പോള്‍ വാങ്ങി, മയത്തില്‍ അരയ്ക്കുക. ഇതിലേക്കു തേങ്ങ ചുരണ്ടിയതും ചേര്‍ത്തരയ്ക്കണം. ചുവടുകട്ടിയുള്ള പാത്രത്തില്‍ എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ സവാളയും പച്ചമുളകും കറിവേപ്പിലയും വഴറ്റുക.
ഇളം ബ്രൗണ്‍നിറമാകുമ്പോള്‍ തക്കാളി ചേര്‍ത്തു വഴറ്റിയശേഷം മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് ചൂടാകുമ്പോള്‍ ഒരു കപ്പു വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. തിളച്ചു വരുമ്പോള്‍ ഞണ്ടും അരപ്പും ചേര്‍ക്കുക. ഞണ്ടിറച്ചി വെന്തു ചാറു വറ്റി കുറുകുമ്പോള്‍ ഇറക്കി വയ്ക്കാം.