നല്ല ചൂട് പരിപ്പുവടയും ഒരു ഗ്ലാസ് കാട്ടാനും ഉണ്ടെങ്കിൽ വൈകുന്നേരത്തെ ചായ കുശാലായി. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പരിപ്പുവടയുടെ റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- 1. കടലപ്പരിപ്പ് – ഒരു കപ്പ്
- വറ്റല്‍മുളക് – രണ്ട്
- 2. ചുവന്നുള്ളി – 10
- പച്ചമുളക് – ഒന്ന്
- ഇഞ്ചി – ഒരു കഷണം
- കറിവേപ്പില – ഒരു തണ്ട്
- 3. കായംപൊടി – കാല് ചെറിയ സ്പൂണ്‍
- ഉപ്പ് – പാകത്തിന്
- 4. എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒന്നാമത്തെ ചേരുവ മൂന്നു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം ഊറ്റി വെള്ളം വാലാന്‍ വയ്ക്കുക. പിന്നീട് തരുതരുപ്പായി ചതച്ചു വയ്ക്കണം. ഈ കൂട്ടിലേക്കു രണ്ടാമത്തെ ചേരുവ പൊടിയായി അരിഞ്ഞതു ചേര്‍ത്തു നന്നായി യോജിപ്പിക്കുക. മൂന്നാമത്തെ ചേരുവയും ചേര്‍ത്തിളക്കി ചെറുനാരങ്ങാവ ലുപ്പത്തിലുള്ള ഉരുളകളാക്കണം. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക. ഓരോ ഉരുളയും കൈയില്‍ വച്ച് ഒന്നു പരത്തി, എണ്ണയിലിട്ടു വറുക്കുക. പരിപ്പുവട ചുവന്നു വരുമ്പോള്‍ കോരിയെടുക്കാം.