ഉച്ചയൂണിന് ഒരു കിടിലൻ ചെമ്മീൻ റോസ്റ്റ് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി.
ആവശ്യമുള്ള ചേരുവകള്‍
- ചെമ്മീന്‍ വൃത്തിയാക്കിയത് – 1 കിലോഗ്രാം
- മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
- കാശ്മീരി മുളകുപൊടി – 2 ടീസ്പൂണ്‍
- ഇഞ്ചി-വെളുത്തുള്ളി അരച്ചത് – 1 ടേബിള്‍സ്പൂണ്‍
- ഗരം മസാല – 1 ടീസ്പൂണ്‍
- ചതച്ച മുളകുപൊടി – 1 ടീസ്പൂണ്‍
- കുരുമുളക് പൊടി – 1/4 ടീസ്പൂണ്‍
- വിനാഗിരി / നാരങ്ങാനീര് – 1 ടേബിള്‍സ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
- കറിവേപ്പില – ഒരുപിടി
- വെളിച്ചെണ്ണ – 1/4 കപ്പ്
വൃത്തിയാക്കിയ ചെമ്മീനില്‍ മുകളില്‍ പറഞ്ഞ എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ പുരട്ടി വെച്ച ചെമ്മീന്‍ തിരിച്ചും മറിച്ചും ഇട്ട് ചെറുതായി വറുത്തെടുക്കുക. വറക്കുമ്പോള്‍ കുറച്ചു കറിവേപ്പില കൂടി ഇട്ടു കൊടുക്കുക. ചെമ്മീന്‍ വഴറ്റാന്‍
- വറ്റല്‍ മുളക് – 3
- വെളിച്ചെണ്ണ – ആവശ്യത്തിന്
- വെളുത്തുള്ളി നീളത്തില്‍ അരിഞ്ഞത് – 1/2 കപ്പ്
- ഇഞ്ചി പൊടിയായി അരിഞ്ഞത് – 1/2 കപ്പ്
- ചെറിയ ഉള്ളി ചതച്ചത് – കപ്പ്
- തേങ്ങാക്കൊത്ത് – ഒരു കപ്പ്
- പച്ചമുളക് – 2 എണ്ണം
- ഉപ്പ് – ആവശ്യത്തിന്
- മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
- കാശ്മീരി മുളകുപൊടി – 2 ടീസ്പൂണ്‍
- ചതച്ച മുളകുപൊടി – 1 ടീസ്പൂണ്‍
- കുടംപുളി – 3-4
മറ്റൊരു ചട്ടി അടുപ്പില്‍ വച്ച് ഒന്നര ഗ്ലാസ് വെള്ളം ഒഴിച്ച് മൂന്നോ നാലോ കുടംപുളി ഇട്ടു നന്നായി തിളപ്പിക്കുക. (ഇത് വറ്റി മുക്കാല്‍ ഗ്ലാസ് ആകണം). ഇതേ സമയം തന്നെ ചെമ്മീന്‍ വഴറ്റാനുള്ള ചട്ടിയും അടുപ്പില്‍ വയ്ക്കുക. ചെമ്മീന്‍ വറുത്ത എണ്ണ ഈ ചട്ടിയിലേക്കു അരിച്ചു ഒഴിക്കുക. എണ്ണ ചൂടാകുമ്പോള്‍ വറ്റല്‍ മുളക് ഇട്ടു കൊടുക്കുക. അതിനു ശേഷം വെളുത്തുള്ളി നീളത്തില്‍ അരിഞ്ഞത്, ഇഞ്ചി പൊടിയായി അരിഞ്ഞത്, തേങ്ങാക്കൊത്ത് എന്നിവ ഇട്ടു വഴറ്റുക. ചെറിയ ഉള്ളി ചതച്ചതും പച്ചമുളകും കൂടി ഇട്ട് എണ്ണ തെളിയുന്നത് വരെ വഴറ്റുക.
അതിനുശേഷം മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍, കാശ്മീരി മുളകുപൊടി – 2 ടീസ്പൂണ്‍, ചതച്ച മുളകുപൊടി – 1 ടീസ്പൂണ്‍ ഇത്രയും കൂടി ഇട്ടു വഴറ്റുക . കുറച്ചു കറിവേപ്പിലയും ചേര്‍ക്കാം. നന്നായി മൂക്കുമ്പോള്‍ തിളച്ചു കൊണ്ടിരിക്കുന്ന കുടംപുളി വെള്ളത്തോടെ ചേര്‍ക്കുക. അവസാനം വറുത്തു വെച്ച ചെമ്മീന്‍ കൂടി ഇട്ടു വരട്ടി എടുക്കുക. കൊതിയൂറും ചെമ്മീന്‍ റോസ്റ്റ് തയാര്‍.