Food

ചൂടിനെ ശമിപ്പിക്കാൻ ഒരു കിടിലൻ പച്ചമാങ്ങ ജ്യൂസ്

ചൂടിനെ ശമിപ്പിക്കാൻ ഒരു കിടിലൻ ജ്യൂസ് ആയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ പച്ചമാങ്ങ ജ്യൂസ്.

ആവശ്യമായ ചേരുവകള്‍

  • പച്ചമാങ്ങ- 1 എണ്ണം
  • പഞ്ചസാര- അര കപ്പ്
  • ഏലക്കായ- 4 എണ്ണം
  • വെള്ളം- പാകത്തിന്

തയ്യാറാക്കുന്ന വിധം

മാങ്ങ തൊലികളഞ്ഞ് പഞ്ചസാരയും ഏലക്കായയും ആവശ്യത്തിന് തണുത്ത വെള്ളവും ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിക്കുക. അരിച്ചെടുത്ത് ഉപയോഗിക്കാം.