Kerala

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസ്; 18 വർഷത്തിന് ശേഷം പ്രതികൾ പിടിയിൽ

കൊല്ലം അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 18 വർഷത്തിനുശേഷം പിടിയിൽ. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്.

അഞ്ചൽ സ്വദേശി ദിബിൽ കുമാർ, കണ്ണൂർ സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്. ഈ രണ്ട് പ്രതികളെയും കൊച്ചിയിലെ സിജെഎം കോടതിയിൽ ഹാജരാക്കും.

ഇന്ത്യൻ ആർമിയിൽ ആയിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. സംഭവത്തിന് പിന്നാലെ ഇരുവരും ഒളിവിൽ പോയി. പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിരുന്നു. കേസിന്റെ കുറ്റപത്രം 2012 സിബിഐ സമർപ്പിച്ചതാണ്.