പ്രായമാകുന്നതിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നാണ് മുടി നരയ്ക്കുക എന്ന് പറയുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് പ്രായമായവർക്ക് മാത്രമല്ല മുടിയിൽ നരയുണ്ടാകുന്നത്. നരയ്ക്കാൻ പല കാരണങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ ആളുകൾ തലയിൽ ചെയ്യാറുണ്ട്. ഇതൊന്നുമല്ലാതെ പലതരത്തിലെ കളർ അടിച്ചു നടക്കുന്ന തലമുറയാണ് ഇന്നത്തേത്. അതുകൊണ്ടുതന്നെ എല്ലാ പ്രായത്തിലുള്ളവരും ഡൈ ചെയ്യാറുണ്ട്.. ഇത്തരത്തിൽ പലതും പരീക്ഷിക്കുന്നവരെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹെയർ ഡൈകൾ, തലയിൽ ഉപയോഗിക്കുന്ന സ്‌ട്രൈയിറ്റ്‌നര്‍ ക്രീമുകൾ എന്നിവ കാൻസറിന് കാരണമാകുന്നു എന്നാണ് പുതിയ കണ്ടെത്തൽ. മാത്രമല്ല സ്ത്രീകളിലാണ് ഈ സാധ്യത കൂടുതൽ എന്നും പഠനത്തിൽ പറയുന്നു
പഠനത്തിന്റെ ഭാഗമായി 46,709 സ്ത്രീകളില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ചു. സ്ഥിരമായ ഹെയര്‍ ഡൈ ഉപയോഗിക്കുന്നത് മറ്റുള്ളവരെക്കാള്‍ 9 ശതമാനം കാന്‍സര്‍ സാധ്യത ഇവരില്‍ വര്‍ധിപ്പിക്കുന്നു.
ഹെയര്‍ ഉല്‍പ്പന്നങ്ങളില്‍ എന്‍ഡോക്രൈന്‍-ഡെലിവര്‍ സംയുക്തങ്ങള്‍ (EDC)ശരീരത്തിന്റെ ഹോര്‍മോണ്‍ സംവിധാനത്തില്‍ ഇടപെടുന്നതിനും അതുവഴി കാന്‍സറിനും കാരണമാകുന്നു. ഹെയര്‍ ചായങ്ങള്‍ അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. അതിനോട് ശരീരം പ്രതികരിക്കുമ്പോള്‍ കാന്‍സറിലേക്ക് വഴി തെളിക്കുന്നു
ഫോര്‍മാല്‍ഡിഹൈഡ്, ചില കെരാറ്റിന്‍ ഹെയര്‍ സ്‌ട്രൈനനറുകളില്‍ ഉയര്‍ന്ന സാന്ദ്രതയില്‍ ചേര്‍ത്തിട്ടുണ്ട് ഇതൊരു കാര്‍സിനോജെന്‍ ആണ്. ഇവയ്ക്ക് പുറമേ മറ്റ് പല ഘടകങ്ങളും പരിസ്ഥിതി, ജീവിതശൈലി, കുടുംബ ചരിത്രം എന്നിവയുള്‍പ്പെടെ സ്തനാര്‍ബുദ സാധ്യതയ്ക്ക് ആക്കം കൂട്ടുന്നു.