Kerala

വനം നിയമ ഭേദഗതി ബില്‍: നിർദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള തീയതി ജനുവരി 10 വരെ നീട്ടി

കേരള വനം നിയമ ഭേദഗതി ബില്‍ സംബന്ധിച്ച് പൊതുജനങ്ങള്‍, സന്നദ്ധ സംഘടനകള്‍, നിയമജ്ഞര്‍ തുടങ്ങിയവര്‍ക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സര്‍ക്കാരിനെ അറിയിക്കാനുള്ള തീയതി ജനുവരി 10 വരെ ദീര്‍ഘിപ്പിച്ചതായി വനം – വന്യജീവി വകുപ്പുമന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. 2024 ഡിസംബര്‍ 31-വരെയായിരുന്നു നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി. ബില്ലിന്റെ മലയാളം പകര്‍പ്പ് നിയമസഭയുടെ വെബ് സൈറ്റില്‍ ലഭ്യമാകാന്‍ താമസിച്ചതിനാലാണ് കാലാവധി ദീര്‍ഘിപ്പിക്കുന്നത്.

നിര്‍ദ്ദേശങ്ങള്‍ വനം-വന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ താഴെ പറയുന്ന ഔദ്യോഗിക വിലാസത്തിലോ ഇ-മെയില്‍ വിലാസത്തിലോ സമര്‍പ്പിക്കാവുന്നതാണ്. ഇപ്പോള്‍ നിലവിലുള്ള നിയമം മനസ്സിലാക്കിയ ശേഷം ബില്ലിലെ ഭേദഗതികള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടതാണ്. പ്രസിദ്ധീകരിച്ച ബില്‍ കേരള നിയമസഭയുടെ www.niyamasabha.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

നിര്‍ദ്ദേശങ്ങൾ അയയ്ക്കേണ്ട വിലാസം:
അഡീഷനല്‍ ചീഫ് സെക്രട്ടറി,
വനം – വന്യജീവി വകുപ്പ്,
റൂം നമ്പര്‍. 660, മൂന്നാം നില, സൗത്ത് ബ്ലോക്ക്,
ഗവ.സെക്രട്ടേറിയറ്റ്, തിരുവനന്തപുരം – 695001
Email id: prlsecy.forest@kerala.gov.in