എല്ലാക്കാലവും പാർട്ടിയുടെ അധ്യക്ഷസ്ഥാനത്ത് തുടരാൻ ആകില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. പുതിയ ആളുകൾക്ക് അവസരം നൽകുന്ന പാർട്ടിയാണ് ബിജെപി. പുതിയ ആളുകൾക്ക് എക്കാലവും അവസരം നൽകിയിട്ടുണ്ട്. ഇനിയും അത് നൽകുമെന്ന് സുരേന്ദ്രൻ പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പിൽ പ്രശ്നങ്ങൾ ഇല്ലെന്നും ആരും മനപ്പായസം ഉണ്ണണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സംഘടന തെരഞ്ഞെടുപ്പ് വ്യവസ്ഥാപിതമായ രീതിയിൽ തന്നെ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം സനാതന ധർമ്മം അശ്ലീലമാണെന്ന എം വി ഗോവിന്ദന്റെ പ്രസ്താവനയിൽ കേസെടുക്കണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഭൂരിപക്ഷ സമുദായത്തെ എങ്ങനെ ഭിന്നിപ്പിക്കാമെന്ന ആലോചനയാണ് ഇപ്പോൾ നടക്കുന്നതെന്നും മുസ്ലിം ദേവാലയങ്ങളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറയാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും സുരേന്ദ്രൻ ചോദിച്ചു.