Celebrities

അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതനായി ബി​ഗ് ബോസ് താരം സിജോ – bigg boss malayalam contestant sijo got married

ബിഗ് ബോസ് താരം സിജോ ജോൺ വിവാഹിതനായി. കഴിഞ്ഞ അഞ്ച് വർഷമായുള്ള പ്രണയമാണ് ഇന്ന് വിവാഹത്തിൽ എത്തിയിരിക്കുന്നത്. പ്രണയിനിയായ ലിനുവാണ് വധു. അടുത്ത ബന്ധുക്കൾ പങ്കെടുന്ന വിവാഹത്തിൽ ബി​ഗ് ബോസ് താരങ്ങളിൽ ഭൂരിഭാ​ഗം പേരും പങ്കെടുത്തിരുന്നു. വിവാ​ഹത്തിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇക്കഴിഞ്ഞ ബിഗ് ബോസ് ആറാം സീസണില്‍ മത്സരിച്ചാണ് സിജോ ശ്രദ്ധേയനാവുന്നത്. ഷോ യില്‍ വച്ചാണ് താന്‍ പ്രണയത്തിലായിരുന്നതിനെ കുറിച്ചൊക്കെ താരം വെളിപ്പെടുത്തിയത്. അടുത്ത ദിവസങ്ങളില്‍ സിജോയുടെ വിവാഹാഘോഷത്തില്‍ ബിഗ് ബോസിലെ താരങ്ങളൊക്കെ പങ്കെടുത്തിരുന്നു. അഞ്ച് വര്‍ഷം മുന്‍പാണ് ആദ്യമായി ലിനുവിനെ കണ്ടതെന്നും അന്നത്തെ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നുവെന്നും സിജോ മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

STORY HIGHLIGHT: bigg boss malayalam season 6 contestant sijo got married