തിരുവനന്തപുരം ആതിഥേയത്വം വഹിക്കുന്ന അറുപത്തിമൂന്നാമത് കേരള സ്‌കൂള്‍ കലോത്സവത്തിൻ്റെ വരവറിയിച്ച് കൊണ്ട് സ്പീക്കര്‍ എ.എന്‍ ഷംസീർ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് വൈറലാകുന്നു. അണ്ണാ, തിരന്തോരത്ത് പൊളപ്പന്‍ പരിപാടികള് തന്നെ എന്ന തലക്കെട്ടോടെ നിയമസഭ സ്പീക്കര്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് ഇത്തരം ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഇന്ന് തുടക്കമായ സ്‌കൂള്‍ കലോത്സവും ഏഴാം തീയതി നിയമസഭയില്‍ ആരംഭിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ വരവറിയിച്ചുകൊണ്ട് സ്പീക്കറുടെ നവമാധ്യമ പോസ്റ്റ്. ഫെയ്‌സ്ബുക്ക് പോസ്റ്റിന് നല്‍കിയിരിക്കുന്ന പോസ്റ്ററും ശ്രദ്ധയാകര്‍ഷിക്കുന്നു.
നിയമസഭാ സ്പീക്കര്‍ എ. എന്‍ ഷംസീര്‍. ‘യാ ഹബീബി, Come to Youth festival & KLIBF’ എന്ന വാക്കുകളിലൂടെയാണ് ഈ ക്ഷണം. ജനുവരി 7 മുതല്‍ 13 വരെ നടക്കുന്ന പുസ്തകോത്സവവും യുവജനോത്സവവും ഒരുമിച്ച് ആഘോഷിക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇവിടെ കാണാം,