ചെറിയ വാഴപ്പഴം കൊണ്ടാണ് ഈ ചിപ്സ് ഉണ്ടാക്കുന്നത്.
ചേരുവകള്‍
കറിക്കായ – 1 കി.ഗ്രാം.
മഞ്ഞൾ പൊടി – 3/4 ടീസ്പൂൺ
ഗരം മസാല – 1/4 ടീസ്പൂൺ
ചുവന്ന മുളക് പൊടി – 1/2 ടീസ്പൂൺ ഉപ്പ്
വെളിച്ചെണ്ണ, കഞ്ഞിവെള്ളം എന്നിവ ആവശ്യാനുസരണം
ഉണ്ടാക്കുന്ന വിധം
ആദ്യം തന്നെ കായയുടെ രണ്ടറ്റവും മുറിച്ച്, തൊലി കളയുക. പൊളിച്ച കായ കറ കളയാനായി കുറച്ചുനേരം കഞ്ഞിവെള്ളത്തില്‍ ഇട്ടു വയ്ക്കുക. കായയില്‍ വെള്ളമില്ലാതെ നൈസായി വട്ടത്തില്‍ അരിയുക.
ഉപ്പും കുറച്ച് മഞ്ഞള്‍പ്പൊടിയും വെവ്വേറെ രണ്ടു പാത്രങ്ങളില്‍ വെള്ളത്തില്‍ കലക്കിയെടുത്ത് വയ്ക്കുക. രണ്ടിലും ഒരുപാട് വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല. അടുപ്പത്ത് ഒരു ചീനച്ചട്ടി വച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. ഇത് നന്നായി തിളച്ചു വരുമ്പോള്‍ തീ കുറച്ച്, അരിഞ്ഞുവെച്ച കായ ഓരോന്നായി ഇടുക. എന്നിട്ട് തീ അല്‍പ്പം കൂട്ടി വയ്ക്കുക
ഇതിലേക്ക് നേരത്തെ കലക്കിവച്ച ഉപ്പ് വെള്ളവും മഞ്ഞളും അല്‍പം സ്പൂണില്‍ കോരി ഇട്ടു കൊടുക്കുക. ചിപ്സിന് മഞ്ഞ നിറം കിട്ടാനാണ് മഞ്ഞള്‍ ചേര്‍ക്കുന്നത്. ചിപ്സിന് എത്ര കടുത്ത നിറം വേണമോ അത്രയും ചേര്‍ക്കാം. ചിപ്സ് നന്നായി മൂത്ത് വരുമ്പോള്‍ കോരിയെടുക്കുക. കോരുമ്പോള്‍ തീ നന്നായി കൂട്ടിവയ്ക്കണം. ഇതിനു മുകളിലേക്ക് കുറച്ചു മഞ്ഞള്‍പ്പൊടി, കുറച്ചു മുളക് പൊടി, ഗരം മസാല എന്നിവ ഇട്ടു നന്നായി കുലുക്കിയെടുത്താല്‍ മസാല ചിപ്സ് റെഡി!
Content highlight; chips recipe