ഗരുഡൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം സംവിധായകൻ അരുൺ വർമയും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും ഒന്നിക്കുന്ന ചിത്രം ബേബി ഗേൾ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി അണിയറപ്രവർത്തകർ. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ത്രില്ലർ മൂഡിലുള്ള ചിത്രത്തിന്റെ രചന ബോബി -സഞ്ജയ് ടീമാണ് നിർവഹിക്കുന്നത്.
14 വർഷങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബനും ലിസ്റ്റിൻ സ്റ്റീഫനും ഒന്നിക്കുന്ന ചിത്രമാണ് ബേബി ഗേൾ. ട്രാഫിക് എന്ന ചിത്രം നിർമിച്ചുകൊണ്ടാണ് ലിസ്റ്റിൻ സ്റ്റീഫൻ നിർമാണരംഗത്തേക്കെത്തിയത്. കുഞ്ചാക്കോ ബോബനെ കൂടാതെ ലിജോ മോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
കുഞ്ചാക്കോ ബോബനും ലിസ്റ്റിൻ സ്റ്റീഫനും ഒരുമിച്ച് നിർമ്മിച്ച്, കുഞ്ചാക്കോ ബോബൻ പ്രധാനവേഷത്തിൽ എത്തുന്ന, രതീഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന ” ഒരു ദുരൂഹ സാഹചര്യത്തിൽ” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വയനാട്ടിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
STORY HIGHLIGHT: baby girl kunchacko boban