വളരെ ചെറിയ സമയം കൊണ്ട് മലയാളികളുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ സാധിച്ച കലാകാരിയാണ് നിഖില വിമൽ. അൽഫോൻസാമ്മ എന്ന സീരിയലിലൂടെയാണ് ഈ ഒരു രംഗത്തേക്ക് നിഖില കടന്നുവരുന്നത് തുടർന്ന് ജയറാം നായകനായി എത്തിയ ഭാഗ്യദേവത എന്ന സിനിമയിൽ ജയറാമിന്റെ പെങ്ങളുടെ വേഷം അതിമനോഹരമായ രീതിയിൽ തന്നെ അവതരിപ്പിച്ചു. എന്നാൽ വളരെ മനോഹരമായി രീതിയിൽ ഓരോ ചിത്രങ്ങളും അവതരിപ്പിച്ച നിഖില വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ പ്രിയങ്കരിയായി മാറിയിരുന്നു
നിഖിലയെ ഇഷ്ടമില്ലാത്തവരായി ഇപ്പോൾ ആരും ഉണ്ടായിരിക്കില്ല . പലപ്പോഴും പല കാര്യങ്ങളെ കുറിച്ചും വളരെ തഗ് മറുപടി പറയുന്ന നിഖിലയെ വളരെയധികം ഇഷ്ടത്തോടെയാണ് പ്രേക്ഷകരെ എല്ലാം ഹൃദയത്തിൽ കൊണ്ട് നടക്കുന്നത്. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരെ താരം അറിയിക്കുകയും ചെയ്യാറുണ്ട് ഓരോ വിശേഷങ്ങളും വളരെ വേഗം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്.
ഇപ്പോഴിതാ സ്ത്രീപക്ഷ സിനിമകളെക്കുറിച്ചും വാണിജ്യ സിനിമകളിലെ നായികയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നിഖില.
കുടുംബം മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നിഖില വിമല്‍ മനസ് തുറക്കുന്നത്. നായികാ പ്രാധാന്യമുള്ള സിനിമകള്‍ ആഗ്രഹിക്കുന്നുണ്ടോ? എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നിഖില വിമല്‍.
”സ്ത്രീപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്. കൊമേഴ്‌സ്യല്‍ സിനിമകളില്‍ സ്ത്രീകളുടെ പ്രാതിനിധ്യമെന്ന് പറയുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഗുരുവായൂരമ്പല നടയില്‍ സിനിമയുടെ പ്ലോട്ടില്‍ എന്റെ കഥാപാത്രത്തിന് നല്ല പ്രാധാന്യമുണ്ട്. പക്ഷെ സ്‌ക്രീന്‍ സ്‌പേസിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ വളരെ കുറവാണ്. ആ കഥ ഒരിക്കലും എന്റെ കഥാപാത്രമില്ലാതെ നടക്കില്ല. അങ്ങനെയുള്ള സിനിമകള്‍ തിരഞ്ഞെടുക്കുക എന്നതാണ് കൊമേഴ്‌സ്യല്‍ സിനിമകളുടെ കാര്യത്തില്‍ ഞാന്‍ ചെയ്യുന്നത്.” എന്നാണ് നിഖില പറയുന്നത്.
കുറച്ചുകൂടി ഫീമെയില്‍ ഓറിയന്റഡായ സിനിമകള്‍ ചെയ്യുമ്പോഴാണ് നമുക്ക് അങ്ങനെ എഫേര്‍ട്ട് എടുക്കാനൊക്കെ കഴിയുക. സ്ത്രീപ്രാധാന്യമുള്ള രണ്ട് സിനിമകള്‍ ഇപ്പോള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. അത് വര്‍ക്ക് ആകുമോ എന്ന് നോക്കിയിട്ടു വേണം അത്തരത്തിലുള്ള കൂടുതല്‍ കഥാപാത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കാന്‍ എന്നും താരം പറയുന്നുണ്ട്. അതേസമയം നായികമാരുടെ ഷെല്‍ ലൈഫിനെക്കുറിച്ചും നിഖില സംസാരിക്കുന്നുണ്ട്.
മലയാള സിനിമയില്‍ മാത്രമല്ല, പൊതുവെ സിനിമയില്‍ നായികയ്ക്ക് പരമാവധി കല്‍പ്പിച്ചിരിക്കുന്നത് അഞ്ച് അല്ലെങ്കില്‍ ആറ് വര്‍ഷത്തെ പീക്ക് ടൈമാണ്. എന്തുകൊണ്ടാണ് അങ്ങനെ വന്നതെന്ന് അറിയില്ല. അഞ്ചു വര്‍ഷം കഴിയുമ്പോള്‍ ചിലപ്പോള്‍ ഫീല്‍ഡ് ഔട്ടാകും. അല്ലെങ്കില്‍ കല്യാണം കഴിഞ്ഞു പോകും എന്നാണ് നിഖിലയുടെ നിരീക്ഷണം. അതാല്‍ താന്‍ നേരത്തെ തന്നെ ചില തീരുമാനങ്ങള്‍ എടുത്തിരുന്നുവെന്നാണ് നിഖില പറയുന്നത്.
ആദ്യമേ ഞാന്‍ തീരുമാനിച്ചിരുന്നു അങ്ങനെ അഞ്ചു വര്‍ഷത്തെ കരിയര്‍ എനിക്ക് സിനിമയില്‍ വേണ്ട എന്നാണ് നിഖില പറയുന്നത്. ഞാനിപ്പോള്‍ സിനിമയില്‍ വന്നിട്ട് 15 വര്‍ഷം കഴിഞ്ഞു. അതിനിടയില്‍ സിനിമ ചെയ്യാതിരുന്ന സമയമുണ്ടായിട്ടുണ്ട്. എന്നാലും സിനിമയില്‍ ഞാന്‍ നിലനില്‍ക്കുന്നുണ്ടെന്നും നിഖില പറയുന്നു.
കഥ ഇന്നുവരെ ആണ് നിഖിലയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മലയാളത്തില്‍ പോയ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ ഗുരുവായൂരമ്പല നടയില്‍, നുണക്കുഴി എന്നിവ സാമ്പത്തിക വിജയം നേടിയിരുന്നു. പിന്നാലെ തമിഴില്‍ വാഴൈ എന്ന ചിത്രത്തിലൂടെയും നിഖില കയ്യടി നേടിയിരുന്നു. ഉണ്ണി മുകുന്ദനൊപ്പം അഭിനയിക്കുന്ന ഗെറ്റ് സെറ്റ് ബേബി, ഒരു ജാതി ജാതകം എന്നിവയാണ് നിഖിലയുടെ പുതിയ സിനിമകള്‍. അണലി എന്ന വെബ് സീരീസിലും അഭിനയിക്കുന്നുണ്ട്
Content highlights: nikhila vimal open up