കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വടക്കൻ പറവൂർ സ്വദേശി അരുൺ ലാലിനെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 34 വയസായിരുന്നു. ഇന്ന് വൈകിട്ട് 6.15 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്തെന്നാണ് നിഗമനം. ഈ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
അരുണിൻ്റെ നാല് പേജുള്ള ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അധ്യാപികയായ ഭാര്യക്കെതിരെ നേരത്തെ അരുൺ ലാൽ പറവൂർ പോലിസിൽ പരാതി നൽകിയിരുന്നെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. ഇവർ പിന്നീട് ഒരുമിച്ച് താമസിച്ചിരുന്നില്ല. അന്ന് മുതൽ കടുത്ത മനോവിഷമത്തിലായിരുന്നു യുവാവെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
content highlight : man-found-dead-inside-home-in-north-paravur